കാസർകോട്: മാലിന്യമുക്ത നവകേരളം കാമ്പയിന് ബഹുജന പങ്കാളിത്തത്തോടെ യാഥാര്‍ഥ്യമാക്കണമെന്ന് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍. മാലിന്യ മുക്ത നവകേരളം കാമ്പയിന്റെ സംഘാടക സമിതി രൂപവത്കരണ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. കാമ്പയിന് സംസ്ഥാനത്ത് മുഴുവനായി നടന്നുവരുകയാണ്. ജില്ലയില്‍ കാമ്പയിന് ശക്തിപ്പെടുത്താനാവശ്യമായ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്ത് നടത്തണമെന്ന് മന്ത്രി പറഞ്ഞു.
ജില്ലതല സംഘാടക സമിതി രൂപവത്കരിച്ചു. ജില്ല പഞ്ചായത്ത് പ്രസിഡന്റ് പി. ബേബി ബാലകൃഷ്ണന് അധ്യക്ഷത വഹിച്ചു. ജില്ല കലക്ടര്‍ കെ. ഇമ്പശേഖര്‍, സബ് കലക്ടര്‍ സൂഫിയാന് അഹമ്മദ്, അസി. കലക്ടര്‍ ഡോ. മിഥുന് പ്രേംരാജ് എന്നിവർ സംസാരിച്ചു.
ജില്ല പ്ലാനിങ് ഓഫിസര്‍ എ.എസ്. മായ മാലിന്യ സംസ്കരണ പ്രവര്‍ത്തനവും വാര്‍ഷിക പദ്ധതിയും എന്ന വിഷയത്തിലും നവകേരള മിഷന് ജില്ല കോഓഡിനേറ്റര്‍ കെ. ബാലകൃഷ്ണന് മാലിന്യ സംസ്കരണം ജില്ലയിലെ നിലവിലെ സ്ഥിതി എന്ന വിഷയത്തിലും സംസാരിച്ചു. തദ്ദേശ സ്വയംഭരണവകുപ്പ് ജോ.ഡയറക്ടര്‍ ജെയ്സണ്‍ മാത്യു സ്വാഗതവും ജില്ല ശുചിത്വമിഷന് കോഓഡിനേറ്റര്‍ എ. ലക്ഷ്മി നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.