കാസർകോട്: സര്ക്കാര്ജീവനക്കാര്ക്കും പെന്‍ഷന്‍കാര്‍ക്കും വേണ്ടി സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കുന്ന ഗ്രൂപ് ഇന്‍ഷുറന്‍സ് പദ്ധതിയായ മെഡിസെപ്പിലൂടെ ജില്ലയില്‍ ഇതുവരെ അുവദിച്ചത് 58ലക്ഷത്തോളം രൂപ. സര്‍ക്കാര്‍ ആശുപത്രികളില്‍ അഞ്ചു തവണകളായി 7.23 ലക്ഷം രൂപയും സ്വകാര്യ ആശുപത്രികളില്‍ 159 തവണകളായി 50.66 ലക്ഷം രൂപയും അനുവദിച്ചതായി ഓറിയന്റല്‍ ഇന്‍ഷുറന്‍സ് കമ്പനി അറിയിച്ചു. പദ്ധതിയുടെ സുഗമമായ നടത്തിപ്പിനുവേണ്ടി ആശുപത്രി പ്രതിനിധികള്‍ക്ക് പരിശീലനം സംഘടിപ്പിച്ചു.
പദ്ധതിയുമായി ബന്ധപ്പെട്ട് എംപാനല്‍ ചെയ്തിട്ടുള്ള ജില്ലയിലെ സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികള്‍ക്കായാണ് പരിശീലനം നല്‍കിയത്. എംപാനല്‍ ചെയ്യപ്പെട്ട എട്ടു സ്വകാര്യ ആശുപത്രികളെയും ആറ് സര്‍ക്കാര്‍ ആശുപത്രികളെയും മംഗളൂരു കെ.എസ് ഹെഗ്ഡേ ആശുപത്രിയെയും പ്രതിനിധാനം ചെയ്ത് 32 പേര് പങ്കെടുത്തു.
ഫിനാന്‍സ് ഓഫിസര്‍ ശിവപ്രകാശന്നായര് പരിശീലന പരിപാടി ഉദ്ഘാടനം ചെയ്തു. ഓറിയന്റല്‍ ഇന്‍ഷുറന്‍സ് കമ്പനി കോഓഡിനേറ്റര്‍ ഡോ. ശ്രീരാജ്, പരിശീലനം നല്കി. ഡോ.കൃഷ്ണരാജ്, ഡോ.റഷീദ്, ഓറിയന്റല്‍ ഇന്‍ഷുറന്‍സ് കമ്പനി മാനേജര്‍ നന്ദകുമാര്‍ എന്നിവര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.