ആദൂര്‍: കാണാതായ ഭര്‍തൃമതി പൊലീസ് സ്റ്റേഷനില്‍ ഹാജരായി. ബെള്ളൂര്‍ കാനക്കോട്ടെ ലക്ഷ്മി (46)യാണ് ആദൂര്‍ പൊലീസ് സ്റ്റേഷനില്‍ ഹാജരായത്. ജൂണ്‍ അഞ്ചിന് ലക്ഷ്മി ജോലിക്ക് പോകുന്നുവെന്നുപറഞ്ഞ് ഭര്‍തൃവീട്ടില്‍ നിന്ന് ഇറങ്ങിയതായിരുന്നു. പിന്നീട് തിരിച്ചുവന്നില്ല. തുടര്‍ന്ന് ഭര്‍ത്താവ് ആദൂര്‍ പൊലീസില്‍ പരാതി നല്കി.
വീടിനു സമീപത്തെ ഒരു ആൺ സുഹൃത്തിനൊപ്പം പോയെന്നായിരുന്നു പൊലീസിന് ലഭിച്ച വിവരം. പൊലീസ് സൈബര്‍ സെല്ലിന്റെ സഹായത്തോടെ ടവര്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ച് അന്വേഷണം നടത്തിയതോടെ ഭര്‍തൃമതി ഗോവയിലുണ്ടെന്ന് വ്യക്തമായി. പിന്നീട് ഫോണ്‍ സ്വിച്ച് ഓഫ് ആയതോടെ ലക്ഷ്മിയെക്കുറിച്ച് ഒരു വിവരവും കിട്ടിയില്ല.
പൊലീസ് അന്വേഷണം തുടരുന്നതിനിടെയാണ് സ്റ്റേഷനില്‍ ഹാജരായത്. തുടര്‍ന്ന് പൊലീസ് മൊഴി രേഖപ്പെടുത്തിയ ശേഷം കാസര്‍കോട് ജുഡീഷ്യല്‍ മജിസ്ട്രേട്ട് കോടതിയില്‍ ഹാജരാക്കി. കോടതി ലക്ഷ്മിയെ സ്വന്തം ഇഷ്ടത്തിന് വിട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.