സദാചാര പൊലീസിങ്​; അഞ്ചുപേർക്കെതിരെ കേസ്​

മംഗളൂരു: ദക്ഷിണ കന്നഡ ജില്ലയിലെ പുത്തൂരിൽ സുഹൃത്തായ പെൺകുട്ടിയെ കാണാനെത്തിയ മാൻവി സ്വദേശിയെയും സുഹൃത്തിനെയും തടഞ്ഞുനിർത്തി ചോദ്യം ചെയ്തതിനും ഭീഷണിപ്പെടുത്തിയതിനും അഞ്ചുപേർക്കെതിരെ കേസെടുത്തു. അതിൽ മൂന്നുപേരെ അറസ്​റ്റ് ചെയ്തതായി പുത്തൂർ പൊലീസ് അറിയിച്ചു. കഴിഞ്ഞ ബുധനാഴ്ചയാണ് കേസിന് കാരണമായ സംഭവം. മാൻവി സ്വദേശി ഹനുമന്ത്റായ് പെൺകുട്ടിയെ ഇൻസ്​റ്റാഗ്രാം വഴി പരിചയപ്പെടുകയും പരിചയം പ്രണയമായി മാറുകയും ചെയ്​തു. ഈ പെൺകുട്ടിയെ കാണാൻ പുത്തൂരിൽ കെ.എസ്.ആർ.ടി.സി ബസ്​സ്​റ്റാൻഡിൽ എത്തുകയും അവിടെയിരുന്ന് സംസാരിക്കുകയും ചെയ്​തശേഷം ബസ്​സ്​റ്റാൻഡിന് സമീപമുള്ള ഒരു ലോഡ്ജിലേക്ക് പോകവേ അഞ്ചംഗ സംഘം വഴിയിൽ തടയുകയും ഭീഷണിപ്പെടുത്തുകയുമായിരുന്നു. പുത്തൂർ സ്വദേശി അബ്​ദുൽ മജീദ് (27), സുള്ള്യ സ്വദേശികളായ ഫാറൂഖ് (32), അലെബി (33) എന്നിവരാണ് അറസ്​റ്റിലായയത്​. കേസിൽ ഉൾപ്പെട്ട മറ്റ് രണ്ടുപേർ ഒളിവിലാണെന്ന് പൊലീസ് വൃത്തങ്ങൾ അറിയിച്ചു.


Tags:    
News Summary - Moral policing; Case against five

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.