മംഗളൂരു: കർണാടകയിലെ പ്രഥമ മുസ്ലിം വനിത ജില്ല ജഡ്ജിയായി ഉഡുപ്പി മുൽക്കി സ്വദേശി മുംതാസ്. അബ്ദുറഹ്മാൻ-അദിജമ്മ ദമ്പതികളുടെ മകളായ മുംതാസ് സ്വന്തം ജില്ലയിലാണ് ജഡ്ജിയാവുന്നത്. ഈ വർഷം ജുഡീഷ്യൽ പരീക്ഷയെഴുതി മികച്ച വിജയം നേടി. ഭാരത് മാതാ ഹൈസ്കൂൾ പുനരൂരിൽനിന്ന് സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കി. മംഗളൂരുവിലെ എസ്.ഡി.എം ലോ കോളജിൽ നിന്ന് എൽ.എൽ.ബി ബിരുദം പൂർത്തിയാക്കിയ മുംതാസ് മാസ്റ്റർ ബിരുദത്തിനായി മൈസൂരുവിലേക്ക് പോയി. മുൻ എം.എൽ.സി ഇവാൻ ഡിസൂസയുടെ ജൂനിയറായിക്കൊണ്ടാണ് നിയമജീവിതം ആരംഭിച്ചത്.
2010ൽ ഭട്കൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ അസി. പബ്ലിക് പ്രോസിക്യൂട്ടറായി നിയമിതയായി. നിലവിൽ മുംതാസ് ഉഡുപ്പി പൊലീസ് സൂപ്രണ്ടിെൻറ ഓഫിസിൽ അസി. ഡയറക്ടർ ഓഫ് പ്രോസിക്യൂഷനായി സേവനമനുഷ്ഠിക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.