കാസർകോട്: മുസ് ലിം ലീഗിന്റെ ജില്ലയിലെ സംഘടനാ സംവിധാനം വാർഡ് തലം മുതൽ ജില്ലതലം വരെ ഓൺലൈൻ സംവിധാനത്തിലാക്കാൻ ലീഗ് ജില്ല നേതൃ യോഗം തീരുമാനിച്ചു. പ്രസിഡന്റ് കല്ലട്ര മാഹിൻ ഹാജി അധ്യക്ഷത വഹിച്ചു. മാർച്ച് ഒമ്പത്,10 തീയതികളിൽ ചെന്നൈയിൽ നടക്കുന്ന ലീഗ് ദേശീയ സമ്മേളനം വിജയിപ്പിക്കാനും പ്രതിനിധികളെ പങ്കെടുപ്പിക്കാനും തീരുമാനിച്ചു.
റമദാൻ മാസത്തിൽ ജീവ കാരുണ്യ പ്രവർത്തനങ്ങളും റിലീഫ് പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കാനും മുസ് ലിം ലീഗ് മുൻ ജില്ല പ്രസിഡന്റ് ടി.ഇ. അബ്ദുല്ല അനുസ്മരണ പരിപാടി നടത്താനും തീരുമാനിച്ചു. ലീഗ് ജില്ല കമ്മിറ്റിക്ക് വേണ്ടിയുള്ള ആസ്ഥാന മന്ദിരം നിർമിക്കാനുള്ള തീരുമാനം വേഗത്തിൽ നടപ്പാക്കും.
സി.ടി. അഹമ്മദലി, പി.എം. മുനീർ ഹാജി, എൻ.എ. നെല്ലിക്കുന്ന് എം.എൽ.എ, കെ.ഇ.എ. ബക്കർ, എ.എം. കടവത്ത്, അഡ്വ. എൻ.എ. ഖാലിദ്, ടി.എ. മൂസ, അബ്ദുൽ റഹ്മാൻ വൺ ഫോർ, എ.ജി.സി. ബഷീർ, എം. അബ്ബാസ്, എ.ബി. ശാഫി, ടി.സി.എ. റഹ്മാൻ, കെ. അബ്ദുല്ല കുഞ്ഞി ചെർക്കള, ഹാരിസ് ചൂരിരി എന്നിവർ സംസാരിച്ചു. ജനറൽ സെക്രട്ടറി എ. അബ്ദുൽ റഹ്മാൻ സ്വാഗതം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.