മൊഗ്രാൽ: ദേശീയപാത വികസനത്തിൽ ഗ്രാമീണമേഖലയിലും ദുരിതം. ദേശീയപാതയിൽ വൻമതിലുകൾ ഉയരുമ്പോൾ അനുബന്ധ ഗ്രാമീണ റോഡുകളൊക്കെ വെള്ളത്തിൽ മുങ്ങുന്ന കാഴ്ചയാണ്. അധികൃതരാകട്ടെ ഒന്നും അറിഞ്ഞില്ലെന്നമട്ടിൽ കൈമലർത്തുന്നു. ദൈനംദിന ആവശ്യങ്ങൾക്കായി കുഡ്ലു വില്ലേജ് ഓഫിസിൽ പോകണമെങ്കിൽ റോഡിലുള്ള മുട്ടോളം വെള്ളത്തിൽ നീന്തിക്കയറണം.
കാവുഗോളി എ.എൽ.പി സ്കൂളിലെ വിദ്യാർഥികൾക്കാണ് ഏറെ ദുരിതം. മഴ ശക്തമായതോടെയാണ് കാവുഗോളി സ്കൂളിലേക്കടക്കം പോകുന്ന കുഡ്ലു വില്ലേജ് ഓഫിസ് റോഡ് പൂർണമായും വെള്ളത്തിനടിയിലായത്. കാലവർഷം തുടങ്ങിയതുമുതൽ ഗ്രാമീണമേഖലകളിലൊക്കെ ദുരിതംവിതക്കുന്ന എൻ.എച്ച് -66 ദേശീയപാതയിലെ അശാസ്ത്രീയമായ നിർമാണപ്രവർത്തനങ്ങൾക്കെതിരെ വ്യാപക പരാതികളാണ് ഉയരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.