നീലേശ്വരം: നീലേശ്വരത്തുനിന്ന് മലയോരത്തേക്കുള്ള പ്രധാന റോഡായ നീലേശ്വരം - ഇടത്തോട് റോഡിൽ ടാറിങ് ചെയ്യാത്ത ഒന്നര കിലോമീറ്റർ ഭാഗം തകർന്നില്ലാതായി. പാലായി ബസ് സ്റ്റോപ് മുതൽ പാലാത്തടം വരെയുള്ള റോഡാണ് തകർന്ന് ഗതാഗതം ദുരിതമായത്. അധികൃതരുടെ ഈ അനാസ്ഥയിൽ പ്രതിഷേധിച്ച് നീലേശ്വരം ബ്ലോക്ക് ഓഫിസിന് സമീപം റോഡിൽ വാഴയും ചെടിയും നട്ട് നാട്ടുകാർ പ്രതിഷേധിച്ചു. തകർന്ന വലിയ കുഴിയിൽ ചെളിവെള്ളം നിറഞ്ഞതോടെ റോഡ് തോടായി മാറി.
നീലേശ്വരം - എടുത്താട് റോഡ് മെക്കാഡം ടാറിങ് നടത്താൻ ഏറ്റെടുത്ത കരാറുകാരൻ ബാക്കിവന്ന ഒന്നര കിലോമീറ്റർ പണി നടത്താതെ സ്ഥലം വിട്ടു. തുടർന്ന് പൊതുമരാമത്ത് വകുപ്പ് ഇടപെട്ട് കരാറുകാരനെ മാറ്റുകയും പുതിയ ടെൻഡർ വിളിക്കാൻ തീരുമാനിക്കുകയും ചെയ്തു. ഇതിന് ആറുമാസം വൈകുമെന്നതിനാൽ പ്രസ്തുത ഒന്നര കിലോമീറ്റർ റോഡിെന്റ അറ്റകുറ്റ പ്രവൃത്തിക്കായി 33.16 ലക്ഷത്തിെന്റ എസ്റ്റിമേറ്റിന് അനുമതി നൽകി.
എന്നാൽ മഴക്കാലത്തിനുമുമ്പ് താൽക്കാലിക നവീകരണ പ്രവൃത്തി നടക്കാത്തതിനാൽ ഗതാഗതം ദുഷ്കരമായി. മഴവെള്ളം കെട്ടിനിൽക്കുന്നതുമൂലം റോഡും കുഴിയും ഡ്രൈവർമാർക്ക് തിരിച്ചറിയാൻ പറ്റുന്നില്ല. ദിവസവും മലയോര മേഖലയിലേക്ക് കെ.എസ്.ആർ.ടി.സി ഉൾപ്പെടെ നിരവധി ബസുകൾ പോകുന്ന റോഡിെന്റ ഇപ്പോഴത്തെ അവസ്ഥ ദയനീയമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.