കാസർകോട്: നെല്ലിക്കുന്ന് ബീച്ച് റോഡിലെ ആസ്ട്രൽ വാച്ചസ് കമ്പനി പ്രദേശത്ത് പുതിയ വ്യവസായസംരംഭം വരുന്നു. രണ്ടേക്കർ വരുന്ന പ്രദേശത്ത് സ്റ്റാൻഡേർഡ് ഡിസൈൻ ഫാക്ടറി നിർമിക്കുമെന്ന് മന്ത്രി പി. രാജീവ് അറിയിച്ചു.
വ്യവസായവകുപ്പിെൻറ അധീനതയിലുള്ള ഭൂമിയിൽ എന്തെങ്കിലും പുതിയ സംരംഭം തുടങ്ങണമെന്ന് ആവശ്യപ്പെട്ട് എൻ.എ. നെല്ലിക്കുന്ന് എം.എൽ.എയുടെ നിവേദനം പരിഗണിച്ചാണ് തീരുമാനം. ഫാക്ടറി തുടങ്ങുന്നതിന് മുന്നോടിയായി തിരുവനന്തപുരത്തെ സെൻറർ ഫോർ മാനേജ്മെൻറ് സ്റ്റഡീസ് എന്ന ഏജൻസിയെ പഠനം നടത്താൻ ഏൽപിച്ചിട്ടുണ്ടെന്നും വിശദമായ പഠന റിപ്പോർട്ടിെൻറ അടിസ്ഥാനത്തിൽ തുടർനടപടികൾ സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു.
1.99 ഏക്കർ സ്ഥലത്ത് വ്യവസായ വകുപ്പിനുകീഴിലെ കേരള സ്റ്റേറ്റ് ഇൻഡസ്ട്രിയൽ െഡവലപ്മെൻറ് കോർപറേഷെൻറ സബ്സിഡിയറി കമ്പനിയായിട്ടായിരുന്നു ആസ്ട്രൽ വാച്ചസ് കമ്പനി പ്രവർത്തിച്ചിരുന്നത്. 1978ൽ പ്രവർത്തനമാരംഭിച്ച സ്ഥാപനം 2002ൽ പൂട്ടി. ഇതോടെയാണ് പദ്ധതിപ്രദേശത്ത് പുതിയ സംരംഭം തുടങ്ങണമെന്ന ആവശ്യം ശക്തമായത്.
പ്രദേശത്തിെൻറ വ്യവസായിക ആവശ്യങ്ങൾ മനസ്സിലാക്കി അനുയോജ്യമായ സ്റ്റാൻഡേർഡ് ഡിസൈൻ ഫാക്ടറി കെട്ടിടം നിർമിക്കണോ ഭൂമിതന്നെ വികസിപ്പിക്കണോ എന്നാണ് സർക്കാർ ലക്ഷ്യമിടുന്നത്. ഇതെല്ലാം പഠിക്കുന്നതിനാണ് തിരുവനന്തപുരത്തെ സെൻറർ ഫോർ മാനേജ്മെൻറ് സ്റ്റഡീസിനെ നിയോഗിച്ചതെന്നും മന്ത്രി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.