ലഹരിക്കെതിരെ രഘുനാഥൻ നടത്തിയത്​ 1200 ക്ലാസുകൾ

കാസർകോട്​: എക്‌സൈസ് പ്രിവന്‍റിവ് ഓഫിസര്‍ എന്‍.ജി. രഘുനാഥന്‍ ലഹരിക്കെതിരെ നടത്തിയത്​ 1200 ബോധവത്​കരണ ക്ലാസുകൾ. ലഹരി വിമുക്ത മിഷന്‍ വിമുക്തിയുടെ ജില്ല കോഒാഡിനേറ്റര്‍ എന്ന പദവിയിലിരുന്നുകൊണ്ട്​ ഇതര വഴികളിലൂടെയുള്ള പരിപാടികൾ വേറെയും. ഫോൺമാർഗം ഉപദേശങ്ങൾ അതിലുമധികം.

അതുവഴി മദ്യത്തി​െൻറ വഴികൾ ഉ​േപക്ഷിച്ചവർ ഏറെയും. പ്രിവൻറിവ്​ ഓഫിസർ എന്ന നിലയിൽ രഘുനാഥന്‍ 2007 മുതല്‍ നടത്തുന്ന ബോധവത്​കരണ ക്ലാസുകൾ സർവിസിൽ സമാനതകളില്ലാത്തത്​.

വ്യത്യസ്ത രൂപങ്ങളിലും ഭാവങ്ങളിലും ആഗോള സമൂഹത്തില്‍ ലഹരി സൃഷ്​ടിക്കുന്ന അപകടങ്ങളെ രേഖപ്പെടുത്തുന്ന ദിനത്തി‍െൻറ ഭാഗമായി സ്‌കൂളുകളിലും കോളജുകളിലുമാണ് കൂടുതല്‍ പരിപാടികളില്‍ പങ്കെടുത്തതെന്ന് രഘുനാഥന്‍ പറഞ്ഞു. 2001ല്‍ എക്‌സൈസ് വകുപ്പില്‍ സിവില്‍ എക്‌സൈസ് ഓഫിസറായി സേവനമാരംഭിച്ച രഘു നാഥന്‍ നിലവില്‍ പ്രിവന്‍റിവ് ഓഫിസറാണ്.

2007ല്‍ വകുപ്പി‍െൻറ സദ്സേവന പുരസ്‌കാരം നേടി. 2016 ജനുവരിയില്‍ ദേശീയ യുവജന ദിനത്തോടനുബന്ധിച്ച് സംസ്ഥാന യുവജന കമീഷ‍െൻറ അംഗീകാരം നേടി. ജില്ല പഞ്ചായത്ത് ഉള്‍പ്പെടെ നിരവധി പുരസ്‌കാരങ്ങള്‍ വേറെയും. നീലേശ്വരം ചായ്യോത്ത് സ്വദേശിയാണ്. ഭാര്യ. സുനിത. മക്കള്‍: ഡോ.അപര്‍ണ, അര്‍ജുന്‍.

Tags:    
News Summary - NG Raghunathan conducted 1200 classes against intoxication

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.