ഗ്രൂപ് കളി രൂക്ഷം: കാസർകോട്​ ജില്ലയിൽ കെ.എസ്.യുവിന് നാഥനില്ലാതെ രണ്ടുവർഷം

കാ​ഞ്ഞ​ങ്ങാ​ട്: പെ​രി​യ​യി​ലെ ശ​ര​ത് ലാ​ല്‍, കൃ​പേ​ഷ് ഫ​ണ്ട് വി​വാ​ദ​ത്തെ തു​ട​ര്‍ന്ന് കെ.​എ​സ്.​യു​വി​ല്‍ നി​ന്ന് മു​ൻ ജി​ല്ല പ്ര​സി​ഡ​ൻ​റ്​​ നോ​യ​ൽ ടോം ​ജോ​സ​ഫി​നെ പു​റ​ത്താ​ക്കി​യ​തി​നു​ശേ​ഷം ര​ണ്ടു വ​ർ​ഷ​ത്തി​ന​ടു​ത്താ​യി കെ.​എ​സ്.​യു ജി​ല്ല ക​മ്മി​റ്റി​ക്ക് അ​ധ്യ​ക്ഷ​നി​ല്ലാ​ത്ത അ​വ​സ്ഥ​യാ​ണ്.

നോ​യ​ല്‍ ടോം ​ജോ​സ​ഫ് ഇ​പ്പോ​ൾ യൂ​ത്ത് കോ​ൺ​ഗ്ര​സ് സം​സ്ഥാ​ന സെ​ക്ര​ട്ട​റി​യാ​ണ്. നേ​ര​േ​ത്ത പ​ട്ടി​ക​യി​ല്‍ ഉ​ള്‍പ്പെ​ടു​ത്തി​യ​തി​നെ​തി​രെ ജി​ല്ല​യി​ലെ കെ.​എ​സ്.​യു പ്ര​വ​ര്‍ത്ത​ക​ര്‍ പ​ര​സ്യ​പ്ര​തി​ഷേ​ധ​വു​മാ​യി രം​ഗ​ത്തെ​ത്തി​യി​രു​ന്നു. 2017ൽ ​ഏ​പ്രി​ൽ 10നാ​ണ് അ​വ​സാ​ന​മാ​യി നോ​യ​ൽ ടോം ​ജോ​സ​ഫ് അ​ധ്യ​ക്ഷ​നാ​യി കെ.​എ​സ്.​യു ജി​ല്ല ക​മ്മി​റ്റി നി​ല​വി​ൽ​വ​രു​ന്ന​ത്.

2019ൽ ​ജി​ല്ല അ​ധ്യ​ക്ഷ​നെ പു​റ​ത്താ​ക്കി​യ​തോ​ടെ പു​തി​യ അ​ധ്യ​ക്ഷ​നെ ക​ണ്ടെ​ത്തി​യി​ട്ടി​ല്ല. ന​വ​നീ​ത് ച​ന്ദ്ര​ൻ, നി​ഖി​ൽ എ​ന്നി​വ​ർ വൈ​സ് പ്ര​സി​ഡ​ൻ​റും ജ​ന​റ​ൽ സെ​ക്ര​ട്ട​റി​മാ​രാ​യി ര​ഞ്ജി​ത രാ​ജീ​വും ശ്രീ​രാ​ജ് ക​ല്ലി​യോ​ട്ടും സെ​ക്ര​ട്ട​റി​മാ​രാ​യി മാ​ർ​ട്ടി​നും ഹ​ർ​ഷി​ക് ഭ​ട്ടു​മാ​യി​രു​ന്നു ക​മ്മി​റ്റി​യി​ലു​ണ്ടാ​യി​രു​ന്ന​ത്. ക​മ്മി​റ്റി​യി​ലെ ഭൂ​രി​ഭാ​ഗം ഭാ​ര​വാ​ഹി​ക​ളും നി​ർ​ജീ​വ​മാ​യ അ​വ​സ്ഥ​യി​ലാ​ണ്.

ചി​ല​ർ തൊ​ഴി​ലാ​വ​ശ്യ​ത്തി​നും മ​റ്റും ഗ​ൾ​ഫ് നാ​ടു​ക​ളി​ലും ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ലു​മാ​ണ്. ജി​ല്ല​യി​ലെ 5 ബ്ലോ​ക്ക് ക​മ്മി​റ്റി​ക​ളി​ൽ നീ​ലേ​ശ്വ​രം ബ്ലോ​ക്കൊ​ഴി​കെ ബാ​ക്കി​യെ​ല്ലാം നി​ർ​ജീ​വ​മാ​യ അ​വ​സ്ഥ​യി​ലാ​ണ്. ഭാ​ര​വാ​ഹി​ക​ള​ല്ലാ​ത്ത​യാ​ളു​ക​ളെ പി​ടി​ച്ച് ഭാ​ര​വാ​ഹി​ക​ളാ​ക്കാ​ൻ ശ്ര​മി​ക്കു​ന്നു​വെ​ന്നാ​ണ് ചി​ല​രു​ടെ ആ​രോ​പ​ണം. മു​ൻ ഡി.​സി.​സി പ്ര​സി​ഡ​ൻ​റി​െൻറ​യും കെ.​എ​സ്.​യു സം​സ്ഥാ​ന അ​ധ്യ​ക്ഷ​െൻറ​യും പി​ടി​പ്പു​കേ​ടാ​ണി​പ്പോ​ൾ അ​ധ്യ​ക്ഷ​നി​ല്ലാ​ത്ത അ​വ​സ്ഥ​യി​ലേ​ക്കെ​ത്തി​യ​തെ​ന്നാ​ണ് ഒ​രു കൂ​ട്ട​രു​ടെ വാ​ദം.

2018-19 അ​ധ്യ​യ​ന വ​ർ​ഷ​ത്തി​ൽ ഒ​രു കാ​മ്പ​സി​ൽ പോ​ലും തെ​ര​ഞ്ഞെ​ടു​പ്പി​ൽ വി​ജ​യി​ക്കാ​ൻ കെ.​എ​സ്.​യു​വി​ന് ക​ഴി​ഞ്ഞി​രു​ന്നി​ല്ല. കൊ​റോ​ണ​ക്കു മു​മ്പ് വെ​ള്ള​രി​ക്കു​ണ്ട് സെൻറ്​​ ജൂ​ഡി​ൽ മാ​ത്ര​മാ​യി​രു​ന്നു കെ.​എ​സ്.​യു ഭ​രി​ച്ചി​രു​ന്ന​ത്. പെ​രി​യ അം​ബേ​ദ്ക​റി​ൽ യു.​ഡി.​എ​സ്.​എ​ഫ് സ​ഖ്യ​ത്തി​ലാ​യി​രു​ന്നു.

പു​തി​യ ഡി.​സി.​സി പ്ര​സി​ഡ​ൻ​റ്​ പി.​കെ. ഫൈ​സ​ൽ ചാ​ർ​ജെ​ടു​ത്തി​ട്ടും കെ.​എ​സ്.​യു​വി​ന് പു​തി​യ അ​ധ്യ​ക്ഷ​നെ ക​ണ്ടെ​ത്താ​ൻ ക​ഴി​ഞ്ഞി​ട്ടി​ല്ല. ക​ഴി​ഞ്ഞ മാ​സ​ത്തോ​ടെ കോ​ള​ജു​ക​ളെ​ല്ലാം ആ​രം​ഭി​ച്ചു​വെ​ങ്കി​ലും കാ​മ്പ​സു​ക​ളി​ലും കെ.​എ​സ്.​യു സ​ജീ​വ​മ​ല്ലാ​ത്ത നി​ല​യി​ലാ​ണ്. കോ​ള​ജി​ലെ പ​ല കെ.​എ​സ്.​യു പ്ര​വ​ർ​ത്ത​ക​രും എ​സ്.​എ​ഫ്.​ഐ അ​ല്ലെ​ങ്കി​ൽ എ.​ബി.​വി.​പി​യി​ലേ​ക്ക് ചേ​ക്കേ​റി​പ്പോ​കു​ന്ന അ​വ​സ്ഥ​യാ​ണ്.

കെ.​എ​സ്.​യു അ​ധ്യ​ക്ഷ​നാ​യി​രു​ന്ന സ​മ​യ​ത്ത് 'ടോ​സി​ടാ​ന്‍ പോ​ലും പ്ര​സി​ഡ​ൻ​റ്​​ ഒ​രു രൂ​പ ത​ന്നി​ട്ടു​ണ്ടാ​കി​ല്ല, ഇ​ത്ത​ര​ക്കാ​രെ കാ​ണു​മ്പോ​ഴാ​ണ് പി​ടി​ച്ച് കി​ണ​റ്റി​ലി​ടാ​ന്‍ തോ​ന്നു​ന്ന​ത് 'എ​ന്നു തു​ട​ങ്ങു​ന്ന പ​രാ​മ​ര്‍ശ​ങ്ങ​ള്‍ ഫേ​സ്ബു​ക്കി​ലൂ​ടെ പോ​സ്​​റ്റ്​ ചെ​യ്​​ത്​ നോ​യ​ല്‍ ഡി.​സി.​സി പ്ര​സി​ഡ​ൻ​റി​നെ​തി​രെ അ​ങ്ക​ത്തി​നി​റ​ങ്ങി​യ​ത് വ​ൻ വി​വാ​ദ​മാ​യി​രു​ന്നു.

പെ​രി​യ​യി​ലെ കോ​ണ്‍ഗ്ര​സ് പ്ര​വ​ര്‍ത്ത​ക​രാ​യി​രു​ന്ന ശ​ര​ത് -കൃ​പേ​ഷ് കു​ടും​ബ സ​ഹാ​യ ഫ​ണ്ടി​ലേ​ക്ക് കെ.​എ​സ്.​യു പ്ര​വ​ര്‍ത്ത​ക​ര്‍ പി​രി​ച്ച തു​ക കു​ടും​ബ​ത്തി​നോ കെ.​എ​സ്.​യു സം​സ്ഥാ​ന ക​മ്മി​റ്റി​ക്കോ കൈ​മാ​റി​യി​ല്ലെ​ന്നു കാ​ട്ടി പ്ര​വ​ര്‍ത്ത​ക​ര്‍ നേ​തൃ​ത്വ​ത്തി​ന് പ​രാ​തി ന​ല്‍കി​യി​രു​ന്നു. ഇ​തി​നെ തു​ട​ര്‍ന്നാ​ണ് നോ​യ​ലി​നെ പ്ര​സി​ഡ​ൻ​റ്​​ സ്ഥാ​ന​ത്തു​നി​ന്ന് നീ​ക്കി​യ​തെ​ന്നാ​ണ് ജി​ല്ല​യി​ലെ കെ.​എ​സ്.​യു പ്ര​വ​ര്‍ത്ത​ക​രു​ടെ അ​വ​കാ​ശ​വാ​ദം. ശ​ര​ത്​ ലാ​ൽ- കൃ​പേ​ഷ് എ​ന്നി​വ​രു​ടെ പേ​രു​പ​റ​ഞ്ഞ് പൈ​സ പി​രി​ച്ച് സം​സ്ഥാ​ന ക​മ്മി​റ്റി​യെ ഏ​ൽ​പി​ച്ചി​ല്ലെ​ന്ന​ത് കെ​ട്ടി​ച്ച​മ​ച്ച ക​ഥ​യാ​ണെ​ന്ന് നോ​യ​ൽ കൂ​ട്ടി​ച്ചേ​ർ​ത്തു.

Tags:    
News Summary - no president for KSU in kasaragod for last two years

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.