കാസർകോട്: ജില്ലയിൽ കൊടും ചൂടാണ്. പുറത്തിറങ്ങിയാൽ കത്തിക്കരിയുമോ എന്നുവരെ സംശയംതോന്നും. വോട്ട് ചെയ്ത് ചൂടിനെ തോൽപ്പിക്കാൻ പറ്റിയാൽ അതും ചെയ്തേനെയെന്നാണ് ജനം പറയുന്നത്. ചൂട് കൂടുന്ന സാഹചര്യത്തിൽ മുൻകരുതലുകളെടുക്കാൻ അധികൃതർ നിർദേശം നൽകിയിട്ടുണ്ട്്.
25വരെ ജില്ലയിൽ ഉയര്‍ന്ന താപനില 36 C വരെയും (സാധാരണയെക്കാള്‍ 2-4 C കൂടുതല്‍) ഉയരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു. ഉയര്‍ന്ന താപനിലയും ഈര്‍പ്പമുള്ള വായുവും കാരണം മലയോര മേഖലകളിലൊഴികെ മാര്‍ച്ച് 21 മുതല്‍ 25വരെ ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥക്ക് സാധ്യതയുണ്ട്.
സംസ്ഥാനത്ത് ഉയര്‍ന്ന ചൂട് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തില്‍ പൊതുജനങ്ങള്‍ക്കായി സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി പുറപ്പെടുവിക്കുന്ന ജാഗ്രത നിര്‍ദേശങ്ങള്‍. ഉയര്‍ന്നചൂട്, സൂര്യാഘാതം, സൂര്യാതപം, നിര്‍ജലീകരണം തുടങ്ങി നിരവധി ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങള്‍ക്ക് കാരണമാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.