മൊഗ്രാൽ: ഒരു മുന്നറിയിപ്പുമില്ലാതെ മൊഗ്രാൽ കൊപ്പളം പ്രദേശത്തേക്കും വലിയ ജുമാമസ്ജിദിലേക്കുമുള്ള വഴിയടച്ച് റെയിൽവേ. പ്രതിഷേധവുമായി നാട്ടുകാർ രംഗത്ത്.
മൊഗ്രാൽ പടിഞ്ഞാറു പ്രദേശത്തുള്ള നൂറുകണക്കിന് വിദ്യാർഥികൾ റെയിൽപാലം മുറിച്ചുകടന്നാണ് ജുമാമസ്ജിദ് റോഡ് വഴി സ്കൂളിലേക്ക് പോകുന്നതും വരുന്നതും. അതുപോലെ വലിയ ജുമാമസ്ജിദിലേക്ക് പ്രാർഥനക്കായി എത്തുന്നതും മരിച്ചവരുടെ മയ്യിത്ത് പള്ളിവളപ്പിൽ എത്തിക്കുന്നതും ഇതുവഴിയുള്ള റെയിൽപാളം മുറിച്ചുകടന്നാണ്.
വർഷങ്ങളായി ഉപയോഗിക്കുന്ന ഈ വഴിയാണ് ഇപ്പോൾ റെയിൽവേ അധികൃതർ ഒരു മുന്നറിയിപ്പുമില്ലാതെ വ്യാഴാഴ്ച രാവിലെ അടച്ചിരിക്കുന്നത്. ഇത് വിദ്യാർഥികൾക്കും പള്ളിയിലെത്തുന്നവർക്കും ദുരിതത്തിന് കാരണമായിട്ടുണ്ട്. പ്രശ്നത്തിൽ ജനപ്രതിനിധികളുടെ അടിയന്തര ഇടപെടൽ വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.