കാസർകോട്: മുംബൈ സെൻട്രൽ ചിന്മയ മിഷൻ ട്രസ്റ്റ് കാസർകോട് ജനറൽ ആശുപത്രിക്ക് നൽകിയ ഓക്സിജൻ പ്ലാന്റ് രാജ്മോഹൻ ഉണ്ണിത്താൻ എം.പി. ഉദ്ഘാടനം ചെയ്തു. 35 ലക്ഷം വില വരുന്ന പ്ലാന്റാണ് ചിന്മയ മിഷൻ ആശുപത്രിക്ക് നൽകിയത്. ഒരു മിനുട്ടിൽ 60 ലിറ്റർ ഓക്സിജൻ ഉൽപാദിപ്പിക്കാൻ പ്ലാന്റിന് കഴിയും. ഇത് ഒരേസമയം 50 രോഗികൾക്ക് ഓക്സിജൻ നൽകാൻ മതിയാകും. ഇതിന് വേണ്ട കെട്ടിട സൗകര്യം കാസർകോട് നഗരസഭ ഒരുക്കി നൽകി.
ചടങ്ങിൽ എൻ.എ. നെല്ലിക്കുന്ന് എം.എൽ.എ അധ്യക്ഷത വഹിച്ചു. സ്വാമി വിവിക്താനന്ദ സരസ്വതി ആമുഖ പ്രഭാഷണം നടത്തി. നഗരസഭാ ചെയർമാൻ അഡ്വ. വി.എം. മുനീർ, സെൻട്രൽ ചിന്മയ മിഷൻ ട്രസ്റ്റ് മുംബെ സി.ഇ.ഒ. മനീഷ ഖേംലാനി, സ്ഥിരംസമിതി ചെയർമാന്മാരായ അബ്ബാസ് ബീഗം, ഖാലിദ് പച്ചക്കാട്, കെ. രജനി, നഗരസഭാ കൗൺസിലർ സവിത ഈശ്വരഭട്ട്, ആശുപത്രി സൂപ്രണ്ട് ഡോ. ജമാൽ അഹ്മദ്, ചിന്മയ സൊസെറ്റി പ്രസിഡൻ്റ് എ.കെ. നായർ, സെക്രട്ടറി എൻ. സുരേഷ് കുമാർ തുടങ്ങിയവർ സംസാരിച്ചു. കോവിഡ് കാലത്ത് ജില്ലയിൽ ഓക്സിജൻ ദൗർലഭ്യം വന്നപ്പോഴാണ് ചിന്മയ മിഷൻ ഓക്സിജൻ പ്ലാന്റ് നിർമാണവുമായി മുന്നോട്ടു വന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.