കാസർകോട്: കാർഷിക സർവകലാശാലയുടെ കീഴിലെ പിലിക്കോട് കാർഷിക ഗവേഷണ കേന്ദ്രം വികസിപ്പിച്ച അത്യുൽപാദന ശേഷിയുള്ള തെങ്ങിന്‍തൈകളാണെന്ന വ്യാജേന പല ജില്ലകളിലും വ്യാജന്മാർ ഇറങ്ങിയിട്ടുെണ്ടന്നും വഞ്ചിതരാവരുതെന്നും മുന്നറിയിപ്പുമായി അധികൃതർ.
പിലിക്കോേട്ടത് എന്ന് പറഞ്ഞാണ് തെങ്ങിൻതൈ വിൽപന തട്ടിപ്പ്. പിലിക്കോട് പ്രാദേശിക കാർഷിക ഗവേഷണ കേന്ദ്രം വികസിപ്പിക്കുന്ന സങ്കരയിനം തെങ്ങിൻ തൈകൾ കൃഷിഭവനുകൾ മുഖേനയും സർവകലാശാല നേരിട്ടും മാത്രമാണ് വിതരണം ചെയ്യുന്നത്. സ്വകാര്യ ഏജൻസികളെ വിതരണത്തിന് ഏൽപിച്ചില്ല. എന്നിരിക്കെ, വ്യക്തികളും സ്ഥാപനങ്ങളും വിൽപന നടത്തുന്ന തെങ്ങിൻതൈക്ക് പിലിക്കോട് കേന്ദ്രവുമായി ബന്ധമില്ലെന്നും കർഷകർ വഞ്ചിതരാവരുതെന്നും കാർഷിക സർവകലാശാല അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.