ഹരിതകേരള മിഷൻ ശേഖരിച്ച പേനകൾ കൂട്ടിവെച്ചപ്പോൾ

പെൻഫ്രണ്ടിൽ ശേഖരിച്ചത്​ ക്വിൻറൽ പേനകൾ


കാസർകോട്: ഹരിത കേരളം മിഷൻ ജില്ലയിൽ നടപ്പിലാക്കുന്ന തനതു പരിപാടിയായ പെൻഫ്രണ്ട് പദ്ധതിയിൽ ഉൾപ്പെടുത്തി സ്ഥാപിച്ച പെൻ കലക്​ഷൻ ബോക്സിൽ ഒരു ക്വിൻറൽ പേനകൾ ലഭ്യമായി. രണ്ടുവർഷമായി ഹരിതകേരള മിഷൻ വഴി ശേഖരിക്കുന്ന ​എഴുതാപ്പേനകളാണ്​ ഒരു ക്വിൻറൽ കവിഞ്ഞത്​.

സമൂഹത്തി​െൻറ വിവിധ മേഖലകളിൽ നിന്നും ഉപയോഗശൂന്യമായ പേനകൾ ശേഖരിച്ച് അംഗീകൃത പാഴ് വസ്തു വ്യാപാരികൾക്ക് കൈമാറുന്ന പ്രവർത്തനമാണ് പെൻഫ്രണ്ട് പദ്ധതിയിലൂടെ നടക്കുന്നത്. ഇതിൽ ഉൾപ്പെടുത്തി ജില്ലയിലെ 300ലധികം വിദ്യാലയങ്ങളിലും വിവിധ സർക്കാർ ഓഫിസുകളിലും പെൻഫ്രണ്ട് ബോക്സുകൾ സ്ഥാപിച്ചിട്ടുണ്ട്. ഇത് നിറയുന്ന മുറക്ക് അതത് സ്ഥാപനങ്ങൾ പ്രാദേശിക പാഴ്വസ്തു വ്യാപാരികൾക്ക് കൈമാറുകയാണ് ചെയ്യുന്നത്. ഇത്തരത്തിൽ കലക്​ടറേറ്റിലെ ഓഫിസുകളിൽനിന്നും ആറുമാസക്കാലംകൊണ്ട് ശേഖരിച്ച പേനകളാണ് ഇത്തവണ നീക്കം ചെയ്തത്.

കലക്​ടറേറ്റ് പരിസരത്ത് നടന്ന ചടങ്ങിൽ ജില്ല കലക്​ടർ ഭണ്ഡാരി സ്വാഗത് രൺവീർചന്ദ് ഐ.എ.എസ്, ഇബ്രാഹിം ചെമ്മനാടിന് പേനകൾ കൈമാറി. ഹരിത കേരളം മിഷൻ ജില്ല കോഒാഡിനേറ്റർ എം.പി. സുബ്രഹ്മണ്യൻ, എ.പി. അഭിരാജ്, സി.കെ. ശ്രീരാജ്, സി.കെ. ഊർമിള, ടി. കൃപേഷ്, ബി. അശ്വിൻ എന്നിവർ ചടങ്ങിൽ സന്നിഹിതരായി.




Tags:    
News Summary - pens collected

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.