എണ്ണക്ക്​ ആദായവിൽപന; ബോർഡ്​ വെച്ച്​ അതിർത്തിയിലെ പമ്പുകൾ

മം​ഗ​ളൂ​രു: കേ​ന്ദ്ര​ത്തി​നു പി​ന്നാ​ലെ ക​ർ​ണാ​ട​ക സ​ർ​ക്കാ​റും നി​കു​തി കു​റ​ച്ച​തോ​ടെ കാ​സ​ർ​കോ​ടു​നി​ന്ന് ദ​ക്ഷി​ണ ക​ന്ന​ട ജി​ല്ല​യി​ലേ​ക്ക് എ​ണ്ണ​യ​ടി​ക്കാ​ൻ എ​ത്തു​ന്ന​ത് നി​ര​വ​ധി​പേ​ർ. ത​ല​പ്പാ​ടി എ​ത്തു​ന്ന​തി​നു മു​മ്പു​ള്ള ക​ർ​ണാ​ട​ക​യി​ൽ സ്ഥി​തി​ചെ​യ്യു​ന്ന പ​മ്പി​ൽ ഡീ​സ​ലി​ന് എ​ട്ടും പെ​ട്രോ​ളി​ന് ആ​റും രൂ​പ കു​റ​വാ​ണെ​ന്ന് കാ​ണി​ച്ച്​ വ​ലി​യ ഫ്ല​ക്സ് ബോ​ർ​ഡു​ക​ളും സ്ഥാ​പി​ച്ചി​ട്ടു​ണ്ട്. കേ​ര​ള​ത്തി​ൽ​നി​ന്ന് ദി​നേ​ന ആ​യി​ര​ക്ക​ണ​ക്കി​നാ​ളു​ക​ളാ​ണ് ഇ​വി​ടെ എ​ത്തു​ന്ന​ത്.

സ്വ​കാ​ര്യ ബ​സു​ക​ൾ, ലോ​റി​ക​ൾ, സ്കൂ​ൾ ബ​സു​ക​ൾ, ടാ​ക്സി​ക​ൾ, ഓ​ട്ടോ​റി​ക്ഷ തു​ട​ങ്ങി പ​ല വാ​ഹ​ന​ങ്ങ​ളും ഇ​ന്ധ​നം നി​റ​ക്കാ​നാ​യി ത​ല​പ്പാ​ടി​യി​ലെ ഈ ​പ​മ്പി​ൽ എ​ത്തു​ന്നു​ണ്ട്. വ​രു​ന്ന അ​ധി​കം പേ​രും വാ​ഹ​ന​ത്തി​ൽ ഫു​ൾ ടാ​ങ്ക് നി​റ​ച്ചും കാ​നു​ക​ളി​ലും ഇ​ന്ധ​നം കൊ​ണ്ടു​പോ​കു​ന്നു​ണ്ടെ​ന്നാ​ണ് പ​മ്പി​ലെ ജീ​വ​ന​ക്കാ​ർ പ​റ​യു​ന്ന​ത്. ദ​ക്ഷി​ണ ക​ന്ന​ട ജി​ല്ല​യെ​യും കാ​സ​ർ​കോ​ടി​നെ​യും ബ​ന്ധി​പ്പി​ക്കു​ന്ന എ​ൻ.​എ​ച്ച്​ 66നു ​സ​മീ​പ​മു​ള്ള പ​ല പ​മ്പു​ക​ളി​ലും വ​ലി​യ ഫ്ല​ക്സ് ബോ​ർ​ഡു​ക​ൾ സ്ഥാ​പി​ച്ചി​ട്ടു​ണ്ട്.

Tags:    
News Summary - Petrol price cut across Karnataka border; Pumps with board

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.