മംഗളൂരു: ബാങ്കിലേക്ക് പണം നിക്ഷേപിക്കാന്‍ പോവുകയായിരുന്ന പെട്രോള്‍ പമ്പ് മാനേജറെ ആക്രമിച്ച് 4.20 ലക്ഷം രൂപ കൊള്ളയടിച്ച കേസില്‍ നാലുപേരെ പൊലീസ് അറസ്റ്റ് ചെയ്തു.
മംഗളൂരുവിലെ ആശിര്‍വാദ് പെട്രോള്‍ പമ്പ് മാനേജര്‍ ബോജപ്പയുടെ പണം തട്ടിയെടുത്ത കേസില്‍ പ്രതികളായ പെട്രോള്‍ പമ്പ് ജീവനക്കാരന്‍ ശക്തിനഗര്‍ സ്വദേശി ശ്യാം ശങ്കര്‍, കുഡുപു സ്വദേശി അഭിഷേക്, കാര്‍ത്തിക്, സാഗര്‍ എന്നിവരാണ് അറസ്റ്റിലായത്. സെപ്റ്റംബര്‍ 28ന് ചിലമ്പിയിലാണ് സംഭവം. ബോജപ്പ പണം നിക്ഷേപിക്കാന്‍ ബാങ്കിലേക്ക് പോകുമ്പോള്‍ സംഘം ആക്രമിക്കുകയും പണം തട്ടിയെടുക്കുകയുമായിരുന്നു. ബോജപ്പ ജോലി ചെയ്തിരുന്ന പെട്രോള്‍ പമ്പില്‍ വര്‍ഷങ്ങളായി ശ്യാം ശങ്കര്‍ ജീവനക്കാരനായിരുന്നുവെന്ന് പൊലീസ് അന്വേഷണത്തില്‍ വ്യക്തമായിരുന്നു.
സെപ്റ്റംബര്‍ 13ന് ശക്തിനഗറില്‍ വെച്ചാണ് ശ്യാം ശങ്കറും മറ്റ് പ്രതികളും ചേര്‍ന്ന് കവര്‍ച്ച ആസൂത്രണം ചെയ്തത്. സെപ്റ്റംബര്‍ 26ന് പദ്ധതി നടപ്പിലാക്കാന്‍ തീരുമാനിച്ചെങ്കിലും അന്ന് സാധിച്ചില്ല. രണ്ടു ദിവസത്തിനുശേഷം പദ്ധതി നടപ്പിലാക്കുകയായിരുന്നു.
കവര്‍ച്ചക്കുശേഷം പ്രതികള്‍ മുംബൈയിൽ ഒളിവിൽ കഴിയുകയായിരുന്നു.ശ്യാം ശങ്കറിെൻറ പക്കല്‍നിന്ന് 6000 രൂപയും വാഹനവും മൊബൈല്‍ ഫോണുകളും പൊലീസ് പിടിച്ചെടുത്തു. അന്വേഷണം തുടരുകയാണെന്നും കുറ്റകൃത്യത്തില്‍ പ്രതികളെ സഹായിച്ചവര്‍ ഉള്‍പ്പെടെ കൂടുതല്‍ പേര്‍ അറസ്റ്റിലാകുമെന്നും പൊലീസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.