കാസർകോട്: പുതിയ വികസന പാക്കേജ് അനുവദിക്കപ്പെട്ട ഇടുക്കിക്കും വയനാടിനും കാസർകോട് വികസന പാേക്കജ് നടപ്പാക്കിയ രീതിയെ മാതൃകയാക്കാമെന്ന് പ്ലാനിങ് ബോർഡ്. സെപ്റ്റംബർ 16ന് ചേർന്ന ബോർഡിെൻറ വർക്കിങ് ഗ്രൂപ് യോഗത്തിലാണ് പിന്നാക്ക ജില്ലകൾക്ക് പ്രഖ്യാപിക്കുന്ന പാക്കേജുകൾ നടപ്പാക്കുന്നതിൽ കാസർകോട് മാതൃകയാണെന്ന് ആസൂത്രണ ബോർഡ് പരാമർശിച്ചത്. കഴിഞ്ഞ സാമ്പത്തിക വർഷം കോവിഡ് വ്യാപനത്തിൽ സർവതും നിശ്ചലമായിട്ടും കാസർകോട് വികസന പാക്കേജിനായി അനുവദിച്ച 700 കോടിയുടെ പാക്കേജ് ഏതാണ്ട് പൂർണമായും നടപ്പാക്കി. കാസർകോട് വികസന പാക്കേജിൽ ഉൾപെടുത്തിയ 483 പദ്ധതികൾ സമയബന്ധിതമായി പൂർത്തിയാക്കിയെന്നതാണ് ശ്രദ്ധേയം. പരിമിതമായ ജീവനക്കാരുള്ള കാസർകോട്, ജനപ്രതിനിധികളുടെയും മാതൃകാപരമായ ഇടപെടലും സ്െപഷൽ ഓഫിസിെൻറ പ്രവർത്തനവുമാണ് ആസൂത്രണ ബോർഡിെൻറ പരാമർശത്തിനു കാരണം.
ഇടുക്കി, വയനാട് ജില്ലകൾക്ക് നേരത്തേ നൽകിയ പാക്കേജിെൻറ കാലാവധി കഴിഞ്ഞു. പുതിയ പാക്കേജ് പ്രഖ്യാപിച്ചതിനെ കുറിച്ച് ആസൂത്രണസമിതി വർക്കിങ് ഗ്രൂപ്പ് യോഗത്തിലാണ് പ്ലാനിങ് ബോർഡ് അംഗങ്ങൾ കാസർകോട് വികസനം മാതൃകയാണെന്ന് പറഞ്ഞത്. കാസർകോട് വികസന പാക്കേജിൽ ഉൾപ്പെടുത്തിയ ചീമേനി താപ നിലയം (5500 കോടി), കരിന്തളം ഇരുമ്പയിര് ഖനനം(1000 കോടി) പദ്ധതികൾ വികസന പാക്കേജിെൻറ പരിധിയിൽ നടപ്പാക്കാനാവാത്തതാണ്. ഇൗ രണ്ടു പദ്ധതികൾക്ക് അനുവദിച്ച 6500 കോടിയുടെ പുതിയ പദ്ധതിക്ക് സംസ്ഥാന സർക്കാറിനു ശിപാർശ സമർപ്പിച്ചതായി സ്പെഷൽ ഓഫിസർ ഇ.പി. രാജ്മോഹൻ പറഞ്ഞു.
ജലസംരക്ഷണം, ആരോഗ്യം, ഉന്നത വിദ്യാഭ്യാസം, കായികം മേഖലകൾക്ക് ഊന്നൽ നൽകുന്ന നിർദേശമാണ് സർക്കാറിനു സമർപ്പിച്ചിരിക്കുന്നത് എന്നാണ് അറിയുന്നത്. കാസർകോടിെൻറ പിന്നാക്കാവസ്ഥയെ കുറിച്ച് പഠിച്ച പ്രഭാകരൻ കമീഷെൻറ നിർദേശ പ്രകാരമാണ് കാസർകോടിന് പ്രത്യേക വികസന പാക്കേജ് അനുവദിച്ചത്്. 2012ലാണ് പ്രഭാകരൻ കമീഷൻ റിപ്പോർട്ട് സമർപ്പിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.