കാസർകോട്​ എം.എസ്​.എഫ്​ കലക്​ടറേറ്റ്​ മാർച്ചിനുനേരെ പൊലീസ്​ ജലപീരങ്കി പ്രയോഗിച്ചപ്പോൾ

പ്ലസ്​ വൺ സീറ്റ്​: എം.എസ്​.എഫ്​ കലക്​ടറേറ്റ്​ മാർച്ചിൽ സംഘർഷം

കാസർകോട്​: ജില്ലയിലെ പ്ലസ് ​വൺ സീറ്റ്​ പ്രതിസന്ധി പരിഹരിക്കണമെന്ന്​ ആവശ്യപ്പെട്ട്​ എം.എസ്​.എഫ്​ കലക്​ടറേറ്റി​ലേക്ക്​ നടത്തിയ മാർച്ചിൽ സംഘർഷം. പൊലീസ്​ ജലപീരങ്കി പ്രയോഗിച്ചതിനെ തുടർന്ന്​ പ്രവർത്തകർ റോഡ്​ ഉപരോധിച്ചു. പൊലീസും പ്രതിഷേധക്കാരും തമ്മിൽ പ്രദേശത്ത്​ മണിക്കൂറുകൾ നീണ്ട സംഘർഷാവസ്​ഥ. പത്താംതരം പാസായ മുഴുവൻ പേർക്കും പ്ലസ് ​വൺ സീറ്റ് ലഭ്യമാക്കണമെന്നാവശ്യപ്പെട്ട്​ എം.എസ്.എഫ് ജില്ല കമ്മിറ്റിയാണ്​ മാർച്ച്​ നടത്തിയത്​. ആയിരത്തോളം പേർ പ​ങ്കെടുത്ത മാർച്ച്​ കലക്​ടറേറ്റിന്​ മുന്നിൽ പൊലീസ്​ തടഞ്ഞു.

തുടർന്ന്​ സമരക്കാരിൽ ചിലർ ബാരിക്കേഡിലേക്ക്​​ തള്ളിക്കയറാൻ ശ്രമിച്ചു. ഇതോടെ, പൊലീസും സമരക്കാരും തമ്മിൽ ഉന്തും തള്ളുമായി. തുടർന്ന്​ പൊലീസ്​ ജലപീരങ്കി പ്രയോഗിച്ചു. ഇതിൽ പ്രതിഷേധിച്ച്​ സമരക്കാർ ദേശീയപാത ഉപരോധിച്ചു. മുസ്​ലിം ലീഗ്, യൂത്ത് ലീഗ് നേതാക്കളെത്തിയാണ്​ പ്രതിഷേധക്കാരെ പിന്തിരിപ്പിച്ചത്​. മാർച്ച്​ യൂത്ത് ലീഗ് അഖിലേന്ത്യാ ജനറൽ സെക്രട്ടറി അഡ്വ. ഫൈസൽ ബാബു ഉദ്ഘാടനം ചെയ്തു. എം.എസ്.എഫ് ജില്ല പ്രസിഡൻറ്​ അനസ് എതിർത്തോട് അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ഇർഷാദ് മൊഗ്രാൽ സ്വാഗതം പറഞ്ഞു

എം.എസ്.എഫ് സംസ്ഥാന സെക്രട്ടറി ആബിദ് ആറങ്ങാടി, ഹരിത സംസ്ഥാന വൈസ് പ്രസിഡൻറ്​ ഷാഹിദ റാഷിദ്, അസ്ഹറുദ്ദീൻ മണിയനോടി, സഹദ് അംഗഡിമൊഗർ, നഷാത്ത് പരവനടുക്കം, ജാബിർ തങ്കയം, റംഷീദ് തോയമ്മൽ, സിദ്ദീഖ് മഞ്ചേശ്വർ, സലാം ബെളിഞ്ചം, അഷ്‌റഫ് ബോവിക്കാനം, താഹ തങ്ങൾ, റഹീം പള്ളം തുടങ്ങിയവർ നേ​തൃത്വം നൽകി.

10 പേർക്കെതിരെ കേസ്​

കാസർകോട്​: എം.എസ്​.എഫ്​ കലക്​ടറേറ്റ്​ മാർച്ചുമായി ബന്ധപ്പെട്ട്​ ജില്ല പ്രസിഡൻറ്​ അനസ് എതിർത്തോട്, ജനറൽ സെക്രട്ടറി ഇർഷാദ് മൊഗ്രാൽ, മറ്റു ഭാരവാഹികളായ അസ്ഹറുദ്ദീൻ മണിയനോടി, സിദ്ദീഖ് മഞ്ചേശ്വരം, അഷ്റഫ് ബോവിക്കാനം, ജാബിർ തങ്കയം, സഹദ് അംഗടിമുഗർ, റംഷിദ് തോയമ്മൽ, റഹീം പള്ളം, ശാനിഫ് നെല്ലിക്കട്ട എന്നിവർക്കെതിരെ വിദ്യാനഗർ പൊലീസ്​ കേസെടുത്തു.




Tags:    
News Summary - Plus One seat: MSF collectorate clashes in March

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.