ബലാത്സംഗക്കേസിലെ ഇരയെ ഗര്‍ഭിണിയാക്കിയ പൊലീസുകാരൻ റിമാൻഡിൽ

മംഗളൂരു: ബലാത്സംഗക്കേസിലെ ഇരയെ വിവാഹവാഗ്ദാനം നല്‍കി ലൈംഗികമായി പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസില്‍ പ്രതിയായ പൊലീസ് ഉദ്യോഗസ്ഥൻ ശിവരാജിനെ കോടതി റിമാൻഡ്​​ ചെയ്തു. ശിവരാജിനെ അന്വേഷണവിധേയമായി സസ്‌പെൻഡ്​​ ചെയ്തതായി ജില്ല പൊലീസ് സൂപ്രണ്ട് ഋഷികേശ് സോനാവനെ അറിയിച്ചു.

ചൊവ്വാഴ്ചയാണ് ശിവരാജിനെ പൊലീസ് അറസ്​റ്റുചെയ്തത്. ശിവരാജിനെതിരെ പോക്സോ നിയമപ്രകാരമാണ് കേസെടുത്തിട്ടുള്ളത്. കേസി​‍െൻറ ഗൗരവം കണക്കിലെടുത്ത് വെസ്​റ്റേണ്‍ റേഞ്ച് ഇന്‍സ്പെക്ടര്‍ ജനറല്‍ ഓഫ് പൊലീസ് (ഐ.ജി.പി) ദേവജ്യോതിറെയും ദക്ഷിണ കന്നഡ ജില്ല പൊലീസ് സൂപ്രണ്ട് ഋഷികേശ് സോനാവനെയും കടബ പൊലീസ് സ്​റ്റേഷന്‍ സന്ദര്‍ശിക്കുകയും ശിവരാജിനെയും ഇയാളുടെ സഹപ്രവര്‍ത്തകരായ പൊലീസ് ഉദ്യോഗസ്ഥരെയും ചോദ്യം ചെയ്യുകയും ചെയ്തു.



Tags:    
News Summary - Policeman remanded for raping rape victim

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.