ജില്ലയില്‍ വൈദ്യുതി മോഷണം പതിവായി

ചെറുവത്തൂർ: ജില്ലയില്‍ വൈദ്യുതി മോഷണം വ്യാപകമായതോടെ വൈദ്യുതി വകുപ്പിലെ വിജിലന്‍സി‍െൻറ പരിശോധന കര്‍ശനമാക്കി. ശനിയാഴ്ച കുമ്പള സെക്​ഷനു കീഴിലെ ഉജാര്‍ ഉളുവാറില്‍ നിന്നും വൈദ്യുതി മോഷണം കണ്ടെത്തിയതോടെയാണ് പരിശോധന കര്‍ശനമാക്കിയത്. വിജിലന്‍സ് സ്‌ക്വാഡിന് ലഭിച്ച രഹസ്യവിവരത്തി‍െൻറ അടിസ്ഥാനത്തില്‍ വിജിലന്‍സ് അസി.എക്സിക്യൂട്ടിവ് എൻജിനീയർ സഹജൻ, അസി. എൻജിനീയർ ഗോപാലകൃഷ്ണൻ നായർ, കുമ്പള സെക്​ഷന്‍ സബ് എൻജിനീയര്‍ സുരേന്ദ്രൻ, ലൈൻമാൻ ബിനുമോൻ എന്നിവർ നടത്തിയ പരിശോധനയിലാണ് ഉജാര്‍ ഉളുവാറില്‍നിന്നും വൈദ്യുതി മോഷണം കണ്ടെത്തിയത്.

ഉളുവാര്‍ സ്വദേശി അബ്​ദുൽ റഹ്മാ‍െൻറ ഇരുനില വീട്ടില്‍ നടത്തിയ പരിശോധനയിലാണ് വൈദ്യുതി മോഷണം പിടികൂടിയത്. സാധാരണ നിലയില്‍ മൂന്ന് സെക്​ഷനുകളായി രേഖപ്പെടുത്തുന്ന വൈദ്യുതി റീഡിങ്ങില്‍ പകല്‍ സമയങ്ങളെ അപേക്ഷിച്ച് രാത്രികാലങ്ങളിലാണ് കൂടുതലായും വൈദ്യുതി ഉപയോഗിക്കുന്നത്.

എന്നാല്‍, രാത്രികാലങ്ങളിലെ വൈദ്യുതി റീഡിങ് സാധാരണയില്‍നിന്നും കുറവായി രേഖപ്പെടുത്തുന്നത് ശ്രദ്ധയില്‍പെട്ടതോടെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് വൈദ്യുതി റീഡിങ്​ മീറ്ററില്‍ നിന്നും ഒഴിവാക്കി ചേഞ്ച് ഓവര്‍ സ്വിച്ച് ഘടിപ്പിച്ച് വൈദ്യുതി മോഷണം നടത്തിയതായി കണ്ടെത്തിയത്. തുടര്‍ന്ന് കാസര്‍കോട്​ സബ് ഡിവിഷന്‍ മൂന്ന് ലക്ഷത്തി നാല്‍പതിനായിരം രൂപ പിഴ ഈടാക്കുകയും ചെയ്തു.

വീട്ടുടമയുടെ പേരിൽ ജാമ്യമില്ലാ വകുപ്പിൽ കേസ് രജിസ്​റ്റർ ചെയ്തു. ഇത്തരത്തില്‍ പലസ്ഥലങ്ങളില്‍ നിന്നും വൈദ്യുതി മോഷണം പിടികൂടിയ സാഹചര്യത്തില്‍ വൈദ്യുതി വകുപ്പും വിജിലന്‍സും പരിശോധന കര്‍ശനമാക്കിയിരിക്കുകയാണ്.

Tags:    
News Summary - Power theft is common in the Kasaragod

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.