ബോവിക്കാനം: ബോവിക്കാനം അപ്പർ പ്രൈമറി സ്കൂളിന്റെ ഭാഗമായി പ്രവർത്തിക്കുന്ന പ്രീ പ്രൈമറി ക്ലാസിന് സാമൂഹിക വിരുദ്ധർ തീയിട്ടു. ഞായറാഴ്ച രാത്രിയിൽ പ്രീപ്രൈമറി സ്കൂളിന്റെ പിറകിലെ ഇരുമ്പഴികൾക്കുള്ളിലേക്ക് തീ കത്തിച്ചിടുകയായിരുന്നു. കുട്ടികളുടെ വർക്ക്ബുക്കുകൾ ഉൾപ്പെടെയുള്ള പഠനോപകരണങ്ങൾ കത്തിനശിച്ചു.
തിങ്കളാഴ്ച രാവിലെ സ്കൂൾ തുറന്നപ്പോഴാണ് പിഞ്ചുകുട്ടികളുടെ പഠനോപകരണങ്ങൾ കത്തിനശിച്ച നിലയിൽ കണ്ടത്. നിരവധി തവണ സാമൂഹികവിരുദ്ധരുടെ ആക്രമണത്തിനുവിധേയമായ സ്കൂളാണിത്. ജനലഴികൾക്ക് ഗ്ലാസ് വെച്ചിട്ടില്ലാത്തതിനാൽ അകത്തേക്ക് തീകത്തിച്ചിടാൻ എളുപ്പമായിരുന്നു. കു
ട്ടികളുടെ പാഠപുസ്തകങ്ങൾ, ചിത്രംവരക്കാൻ ഉപയോഗിക്കുന്ന ക്രയോൺസ് തുടങ്ങിയവ നശിച്ചു. എൽ.കെ.ജി, യു.കെ.ജി വിഭാഗത്തിലായി 80 കുട്ടികളാണ് ക്ലാസിലുള്ളത്. ഇതിൽ ഒരു ക്ലാസിലെ 40 കുട്ടികളുടെ പഠനോപകരണങ്ങളാണ് കത്തിനശിച്ചത്.
ജനലഴികൾക്ക് തൊട്ടുതാഴെയാണ് പുസ്തകങ്ങളും മറ്റു പഠനോപകരണങ്ങളും സൂക്ഷിച്ചിരുന്നത്. ജനലിലൂടെ കടലാസ് കത്തിച്ച് ഇവക്കുമുകളിലേക്ക് എറിഞ്ഞിട്ടതായാണ് കരുതപ്പെടുന്നത്. ഇതിനുമുമ്പ് പലതവണ ഈ സ്കൂളിനുനേരെ ആക്രമണം ഉണ്ടായിരുന്നു.
കഴിഞ്ഞ മേയ് മാസം സ്കൂൾ തുറക്കുന്നതിനുമുമ്പ് ക്ലാസിന്റെ ഗ്രിൽസ് പൊളിക്കുകയും അതിനുമുമ്പ് അകത്തുകയറി കിടന്നുറങ്ങുകയും പുസ്തകങ്ങൾ വാരിവലിച്ചെറിയുകയും ചെയ്തിരുന്നു. അന്ന് സാമൂഹിക വിരുദ്ധർ കുട്ടികൾ ഉച്ചമയക്കത്തിനുപയോഗിക്കുന്ന പായയിൽ കിടന്നുറങ്ങി അവ നശിപ്പിച്ചു.
പിന്നിട് ഒരിക്കൽ പൂന്തോട്ടം നശിപ്പിച്ചതായും അധ്യാപകർ പറയുന്നു. എന്താണ് പ്രകോപമെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. പ്രീ പ്രൈമറി ക്ലാസുകളെ കേന്ദ്രീകരിച്ച് സി.സി.ടി.വി കാമറയില്ലാത്തത് അക്രമികളെ കണ്ടെത്തുന്നതിനു ബുദ്ധിമുട്ടുണ്ടാക്കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.