കോട്ടിക്കുളം: കോട്ടിക്കുളം റെയില്‍വേ മേല്‍പാലത്തിന്റെ തറക്കല്ലിടല്‍ ചടങ്ങ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്തു. 27 സംസ്ഥാനങ്ങളുടെ മുന്നൂറിലധികം ജില്ലകളിലായി 554 റെയില്‍വേ സ്റ്റേഷനുകളുടെയും 1500 മേല്‍പാലങ്ങളുടെയും അടിപ്പാതകളുടെയും ശിലാസ്ഥാപന ചടങ്ങും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു.
40,000 കോടി രൂപയുടെ പദ്ധതിക്കാണ് രാജ്യത്ത് തുടക്കം കുറിച്ചിരിക്കുന്നത്. റെയില്‍വേ സ്റ്റേഷനിലെ സൗകര്യങ്ങള്‍ വർധിപ്പിക്കുകയാണ് പദ്ധതി ലക്ഷ്യം. ജില്ലയില്‍ ഏഴു പദ്ധതികളാണ് നടപ്പിലാക്കുന്നത്. സ്റ്റേഷനുകള്‍ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയരുമ്പോള്‍ രാജ്യത്തെ ലക്ഷക്കണക്കിന് യുവജനങ്ങള്‍ക്കാണ് പുതിയ തൊഴിലവസരങ്ങളും സ്വയം തൊഴില്‍ അവസരങ്ങളും ഒരുങ്ങുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു. 44.12 കോടി രൂപയാണ് കോട്ടിക്കുളം റെയില്‍വേ മേല്‍പാലത്തിന്റെ നിര്‍മാണപ്രവൃത്തിക്കായി അനുവദിച്ചിട്ടുള്ളത്.
സംസ്ഥാനത്ത് റെയില്‍വേ പ്ലാറ്റ് ഫോമിന് കുറുകെ കടന്നുപോകുന്ന റോഡുള്ള ഏക ക്രോസിങ്ങാണ് കോട്ടിക്കുളത്തേത്. വര്‍ഷങ്ങളായുള്ള ജനങ്ങളുടെ കാത്തിരിപ്പാണ് പദ്ധതിയിലൂടെ യാഥാർഥ്യമാകുന്നത്. കോട്ടിക്കുളം റെയില്‍വേ സ്റ്റേഷനില്‍ സംഘടിപ്പിച്ച ചടങ്ങിൽ രാജ്മോഹന്‍ ഉണ്ണിത്താന് എം.പി മുഖ്യാതിഥിയായി. ഉദുമ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി. ലക്ഷ്മി ശിലാഫലകം അനാച്ഛാദനം ചെയ്തു.
ചടങ്ങില്‍ ഉദുമ ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്പേഴ്സൻ സൈനബ അബൂബക്കര്‍ സംസാരിച്ചു. സി.ഡി.ഒ ബി. മനോജ് സ്വാഗതവും സീനിയര്‍ സെക്ഷന്‍ എൻജിനീയര്‍ രഞ്ജിത്ത് കുമാര്‍ നീലായി നന്ദിയും പറഞ്ഞു. വിവിധ കലാപരിപാടികളും സംഘടിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.