സ്വകാര്യ ആശുപത്രികൾ കൊള്ളയടിക്കുന്നു- ലീഗ്

കാസർകോട്: ചികിത്സക്കെത്തുന്ന പാവപ്പെട്ട രോഗികളെ ചില സ്വകാര്യ ആശുപത്രികൾ കൊള്ളയടിക്കുകയാണെന്ന് മുസ്‍ലിം ലീഗ് ജില്ല ജനറൽ സെക്രട്ടറി എ. അബ്ദുൽ റഹ്മാൻ. ഇക്കാര്യത്തിൽ നടപടി ആവശ്യപ്പെട്ട് ആരോഗ്യ മന്ത്രിക്കും ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർക്കും ഇദ്ദേഹം കത്തയച്ചു.

നഗരത്തിൽ പ്രവർത്തിക്കുന്ന സ്വകാര്യ ആശുപത്രിയിൽ പ്രസവചികിത്സക്കെത്തിയ ഒരു രോഗിയോട്, അഡ്മിറ്റ് ചെയ്യണമെങ്കിൽ മുൻകൂർ പണം അടക്കണമെന്ന് ആവശ്യപ്പെട്ടു. പണമടച്ചതിന് ശേഷമാണ് ചികിത്സ ലഭ്യമാക്കിയതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കാരുണ്യ ആരോഗ്യ സുരക്ഷ പദ്ധതി പ്രകാരമുള്ള ഹെൽത്ത് കാർഡ് ഉപയോഗിക്കുന്ന രോഗികളെയാണ് ഇത്തരം സ്വകാര്യ ആശുപത്രികൾ കൊള്ളയടിക്കുന്നത്.

ആരോഗ്യ കാർഡിൽ നിന്ന് മുഴുവൻ തുകയും ഈടാക്കുകയും അതിനുപുറമെ പാവപ്പെട്ട രോഗികളിൽനിന്ന് വൻതുക പിടിച്ചുവാങ്ങുകയുമാണ് ചെയ്യുന്നത്. ഇക്കാര്യങ്ങളെക്കുറിച്ച് വിശദമായ അന്വേഷണം നടത്തണമെന്നും കത്തിൽ ആവശ്യപ്പെട്ടു.

Tags:    
News Summary - Private hospitals are looting poor- Muslim League

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.