കാസർകോട്: രണ്ടുദിവസമായി തുടരുന്ന ശക്തമായ മഴയിൽ മുൻകരുതൽ നടപടി സ്വീകരിക്കാൻ ദുരന്തനിവാരണ സമിതി യോഗ തീരുമാനം. വെള്ളരിക്കുണ്ട് താലൂക്കിലെ പനത്തടി വില്ലേജില്‍ കല്ലപ്പള്ളി കമ്മാടി പത്തു കുടിയില്‍ എട്ട് പട്ടികവര്‍ഗ കുടുംബങ്ങളെ മണ്ണിടിച്ചില്‍ ഭീഷണിയെ തുടര്‍ന്ന് സൗകര്യങ്ങളോടുകൂടിയ സുരക്ഷിതമായ മറ്റൊരു വീട്ടിലേക്ക് മാറ്റിപ്പാര്‍പ്പിച്ചതായി താഹ്സില്‍ദാര്‍ അറിയിച്ചു.
എട്ട് കുടുംബങ്ങളിലായി 22 അംഗങ്ങളാണ് ( 11 സ്ത്രീകള്‍, എട്ട് പുരുഷമ്മാര്, മൂന്ന് കുട്ടികള്‍) ക്യാമ്പിലുള്ളത്. ഏഴു പേര് 60 വയസ്സ് പിന്നിട്ടവര്‍. മഴ കനക്കുകയാണെങ്കില്‍ കല്ലപ്പള്ളി ജി.എല്‍.പി സ്കൂളില്‍ ക്യാമ്പ് ആരംഭിക്കും. എണ്ണപ്പാറയില്‍ മണ്ണിടിച്ചില്‍ ഭീഷണിയുണ്ടെന്നും ജില്ല പഞ്ചായത്ത് റോഡ് തകര്‍ന്ന നിലയിലാണെന്നും ജില്ല പഞ്ചായത്ത് പ്രസിഡന്റ് പി. ബേബി ബാലകൃഷ്ണന് അറിയിച്ചു.
കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ പ്രശ്നബാധിത പ്രദേശങ്ങളിലെ ജനങ്ങളെ മാറ്റിപ്പാര്‍പ്പിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തണമെന്നും പ്രസിഡന്റ് പറഞ്ഞു. കള്ളാറില്‍ കുട്ടിക്കാനം കോളനിയില്‍ മണ്ണിടിച്ചിലിന് സാധ്യതയുണ്ടെന്നും അടിയന്തര സാഹചര്യത്തില്‍ ഇവിടെയുള്ള 10 കുടുംബങ്ങളെ (35 പേര്) ചുള്ളിക്കര ജി.എല്‍.പി.എസിലേക്ക് മാറ്റിപ്പാര്‍പ്പിക്കാമെന്നും വെള്ളരിക്കുണ്ട് തഹസില്‍ദാര്‍ അറിയിച്ചു.
തൃക്കരിപ്പൂര്‍ മയ്യിച്ച പുഴയില്‍ പുഴ കരകവിയുന്ന പ്രശ്നങ്ങള്‍ ഉണ്ടായേക്കാവുന്നതിനാൽ മാറ്റിപ്പാർപ്പിക്കാൻ ഹോസ്ദുര്‍ഗ് താഹസിൽ ദാറിന് കലക്ടർ നിർദേശം നല്കി.
കാസര്‍കോട് താലൂക്കില്‍ ദേശീയപാതയില്‍ ചെര്‍ക്കള മുതല്‍ ചട്ടഞ്ചാല്‍ വരെ ജാഗ്രത പാലിക്കാന്‍ കലക്ടര്‍ നിര്‍ദേശിച്ചു. മഞ്ചേശ്വരം താലൂക്കിലെ ആനക്കല്ലില്‍ അക്കേഷ്യ മരങ്ങള്‍ റോഡിലേക്ക് ചാഞ്ഞ് കെ.എസ്.ഇ.ബി ലൈനുകള്‍ക്ക് മുകളില്‍ വീണ് നാശനഷ്ടങ്ങള്‍ ഉണ്ടായിട്ടുണ്ടെന്ന് കലക്ടര്‍ അറിയിച്ചു. വില്ലേജ് ഓഫിസര്‍മാര്‍ക്ക് അനുവദിച്ച തുക ഉപയോഗിച്ച് മരങ്ങള്‍ മുറിച്ചുനീക്കാൻ ആവശ്യപ്പെട്ടു.
മധൂര്‍ മധുവാഹിനി പുഴ കരകവിഞ്ഞ് ഒഴുകാന്‍ സാധ്യതയുണ്ട്. മഞ്ചേശ്വരത്ത് 30 മീറ്ററോളം കടല്‍ കരയില്‍ കയറിയിട്ടുണ്ട്. കാലാവസ്ഥാ മുന്നറിയിപ്പ് നല്‍കുന്നുണ്ടെന്നും കണ്ട്രോള് റൂം പ്രവര്‍ത്തിക്കുന്നുണ്ടെന്നും ഫിഷറീസ് എക്സറ്റന്ഷന് ഓഫിസര്‍ അറിയിച്ചു.
വൈകീട്ട് അഞ്ചുവരെ ഒ.പി തുടരാന്‍ കലക്ടര്‍ മെഡിക്കല്‍ ഓഫിസര്‍ക്ക് നിര്‍ദേശം നല്കി. റെഡ് അലര്‍ട്ട് ആയതിനാല്‍ ടൂറിസം പ്രവൃത്തികൾ നിര്‍ത്തിവെക്കും. ആഗസ്റ്റ് മൂന്നുവരെ ചെര്‍ക്കള-ചട്ടഞ്ചാല്‍ പ്രദേശത്ത് ജാഗ്രത പാലിക്കാൻ നിർദേശം നൽകി.
ജില്ല കണ്ട്രോള് റൂം
9446601700, 04994257700, 04994255687, 1077
താലൂക്ക് കണ്ട്രോള് റൂമുകള്‍
മഞ്ചേശ്വരം- 04998244044
കാസര്‍കോട്- 04994230021
ഹോസ്ദുര്‍ഗ് - 0467 2204042
വെള്ളരിക്കുണ്ട്- 04672242320
പൊലീസ്, ഫയർഫോഴ്സ്, ഫിഷറീസ്
പൊലീസ്- 9496187008, 04994257401
ഫയര്‍ ഫോഴ്സ്- 9497920258, 04994231101, 1011
ഫിഷറീസ്- 9946826082, 04672202537
പഞ്ചായത്ത് കണ്ട്രോള് റൂമുകള്‍
ബേഡഡുക്ക- 9048894680, 9567057111, 9744853869, 9947356548
ചെങ്കള- 9496049733
വലിയപറമ്പ- 9496049677
കയ്യൂര്‍ ചീമേനി - 04672250322, 9496049663
ബെള്ളൂര്‍ - 9496049702, 9400762121, 9496049703, 9446451905, 9496358697, 9495545408, 9497143572, 9447651313, 9495975024
പൈവളിഗെ - 9496049719
കാറഡുക്ക - 9496049725
പള്ളിക്കര - 04672272026, 9496049655.
മധൂര്‍ - 9846428480, 9847263659, 9497476878.
കോടോംബേളൂര്‍- 9496049651. 8301033839.
ഈസ്റ്റ് എളേരി - 9496049665, 0467 2221035.
പുത്തിഗെ - 9496049711
കുമ്പള- 9496049717, 9605960230
ഉദുമ- 04672236242, 9496049743, 9496150469
കുംബഡാജെ - 04998260 237, 9496049705.
എന്മകജെ- 9496049721, 9605805116, 9895534205
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.