ഭെൽ ഇ.എം.എൽ കമ്പനിയിലെ അറ്റകുറ്റപ്പണിക്ക്​ ഉദ്യോഗസ്​ഥർ എത്തിയപ്പോൾ

ഭെൽ ഇ.എം.എൽ കമ്പനിയിൽ അറ്റകുറ്റപ്പണി തുടങ്ങി

കാസർകോട്: ഒരുവർഷത്തി​ലേറെയായി പൂട്ടിക്കിടക്കുന്ന ഭെൽ ഇ.എം.എൽ കമ്പനി തുറക്കു​മെന്ന പ്രതീക്ഷയിൽ അറ്റകുറ്റപ്പണിക്ക്​ തുടക്കമായി. അടച്ചിട്ട ഫാക്ടറിയുടെ അറ്റകുറ്റപ്പണി നടത്താൻ സംസ്ഥാന സർക്കാർ നടപടിയാരംഭിച്ചു. മെഷീനുകളുടെ പ്രവർത്തനം പരിശോധിക്കാൻ എച്ച്.എം.ടിയുടെ പ്രതിനിധികളും ഫാക്ടറി കെട്ടിടത്തി​െൻറ പുനരുദ്ധാരണ പ്രവർത്തനങ്ങൾ പരിശോധിക്കാൻ കെല്ലിൽ നിന്നുള്ള ഉദ്യോഗസ്ഥരും വെള്ളിയാഴ്​ച കമ്പനി സന്ദർശിച്ചു. പുനരുദ്ധാരണത്തിനും അറ്റകുറ്റ പ്രവൃത്തികൾക്കുമുള്ള വിശദമായ എസ്​റ്റിമേറ്റുകൾ സംഘം തയാറാക്കി ജൂൺ 15നകം സംസ്ഥാന സർക്കാറിന് സമർപ്പിക്കും.

ഭെൽ ഇ.എം.എൽ കമ്പനിയുടെ 51 ശതമാനം ഓഹരികൾ സംസ്ഥാന സർക്കാർ ഏറ്റെടുക്കാൻ സാധ്യത തെളിഞ്ഞതോടെയാണ്​ അറ്റകുറ്റപ്പണി തുടങ്ങിയത്​. ഭെൽ ഉടമസ്​ഥതയിലുള്ള ഒാഹരികൾ കൈമാറാൻ കേന്ദ്ര വ്യവസായ വകുപ്പ്​ അനുമതി നൽകിയിരുന്നു. ഭെൽ ഒാഹരികൾ ഒരുരൂപക്ക്​ ​ഏറ്റെടുക്കാൻ സർക്കാർ ഇതിനകം തീരുമാനിച്ചിട്ടുണ്ട്​. കൈമാറ്റ നടപടികൾക്ക് നേതൃത്വം നൽകാൻ പൊതുമേഖല പുനരുദ്ധാരണ ബോർഡിനെയാണ് സംസ്ഥാന സർക്കാർ ചുമതലപ്പെടുത്തിയത്. എത്രയും പെട്ടെന്ന് ഓഹരികൾ ഏറ്റെടുത്ത് കമ്പനി തുറന്ന് പ്രവർത്തിപ്പിക്കണമെന്നും അതോടൊപ്പം ജീവനക്കാരുടെ 30 മാസമായി മുടങ്ങിക്കിടക്കുന്ന ശമ്പളമുൾപ്പെടെയുള്ള ആനുകൂല്യങ്ങൾ ഉടൻ അനുവദിക്കണമെന്നും തൊഴിലാളി സംഘടനകളുടെ യോഗം വിളിച്ചുചേർക്കണമെന്നും യൂനിയനുകൾ വ്യവസായ മന്ത്രിയോട് ആവശ്യപ്പെട്ടിട്ടുണ്ട്.

മഹാരത്​ന കമ്പനിയായ ഭാരത്​ ഹെവി ഇലക്​ട്രിക്കൽസ്​ ലിമിറ്റഡ്​ 2009 ഫെബുവരി മൂന്നിനാണ്​ പൊതുമേഖല കമ്പനിയായ കേരള ഇലക്​ട്രിക്കൽ ആൻഡ്​ അലൈഡ്​ എൻജിനീയറിങ്​ കമ്പനി ലിമിറ്റഡി​െൻറ 51 ശതമാനം ഒാഹരികൾ ഏറ്റെടുക്കാനുള്ള ധാരണപത്രം ഒപ്പിട്ടത്​. 2016 ആയപ്പോഴേ​ക്കും ഒാഹരികൾ കൈയൊഴിയാൻ ഭെൽ തീരുമാനിച്ചു.

ഒാഹരി തിരിച്ചെടുക്കാൻ കേരളം തീരുമാനിച്ചെങ്കിലും തുടർനടപടികളൊന്നുമുണ്ടായില്ല. ഇതിനിടെ കമ്പനി പൂട്ടുകയും ജീവനക്കാർ വഴിയാധാരമാവുകയും ചെയ്​തതോടെയാണ്​ വിഷയം കോടതി കയറി​യത്​. ഒാഹരി കൈമാറ്റ നിലപാട്​ കേന്ദ്രം കോടതിയെയു​ം അറിയിച്ചതോടെ നിയമയുദ്ധവും അവസാനിച്ചു.

Tags:    
News Summary - Repairs began at BHEL EML Company

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.