മൊഗ്രാൽ: മൊഗ്രാൽ വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂൾ പി.ഡബ്ല്യൂ.ഡി റോഡ് തകർച്ചയും വെള്ളക്കെട്ടുംമൂലം വിദ്യാർഥികൾക്ക് നടന്നുപോകാൻ പറ്റാത്ത അവസ്ഥയായി. മൊഗ്രാൽ ടൗണിൽ അടിപ്പാതയിലൂടെ സ്കൂളിലേക്ക് നടന്നുപോകുന്ന പി.ഡബ്ല്യൂ.ഡി സ്കൂൾ റോഡാണ് തകർന്നിരിക്കുന്നത്.
തിരക്കേറിയ റോഡായതിനാൽ വാഹനങ്ങൾ വരുമ്പോൾ ചളിവെള്ളം വിദ്യാർഥികളുടെ യൂനിഫോമിലേക്കും തൊട്ടടുത്ത കടകളിലേക്കുമാണ് തെറിച്ചുവീഴുന്നത്. ഇത് വിദ്യാർഥികളുടെ പഠനമടക്കം മുടങ്ങുന്നതിനും കാരണമാകുന്നുവെന്നാണ് പരാതി.
ദേശീയപാത സർവിസ് റോഡിന് സമീപം ഓവുചാൽ ഉയരത്തിൽ നിർമിച്ചതാണ് പി.ഡബ്ല്യൂ.ഡി സ്കൂൾ റോഡിൽ വെള്ളക്കെട്ടിനും റോഡ് തകർച്ചക്കും കാരണമായത്. റോഡിന്റെ ശോച്യാവസ്ഥക്ക് 200 മീറ്റർ കോൺക്രീറ്റ് ചെയ്ത് വെള്ളം ഓവുചാലിലൂടെ ഒഴുകുന്നവിധത്തിൽ അടിയന്തര പരിഹാരം കാണണമെന്ന് വിദ്യാർഥികളും നാട്ടുകാരും ആവശ്യപ്പെടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.