ച​ന്തേ​ര ഇ​സ്സ​ത്തു​ൽ ഇ​സ്‌​ലാം എ.​എ​ൽ.​പി സ്കൂ​ളി​ലെ ഒ​ന്നാ​ംതര​ക്കാ​ർ കു​തി​ര​പ്പു​റ​ത്ത് സ​വാ​രി ന​ട​ത്തു​ന്നു

മധുരത്തുടക്കം പ്രവേശനോത്സവം

കാ​സ​ർ​കോ​ട്: അ​മ്മ​യു​ടെ കൈ​പി​ടി​ച്ച് ക​ര​ഞ്ഞു​ക​ല​ങ്ങി​യ ക​ണ്ണു​മാ​യി മ​ഴ​യി​ൽ കു​ട​ചൂ​ടി ന​ട​ന്ന് സ്കൂ​ളി​ൽ പോ​യ​ത് പ​ഴ​ങ്ക​ഥ. ഇ​ന്ന​തൊ​ക്കെ മാ​റി, വീ​ട്ടു​മു​ന്നി​ൽ ഹോ​ണ​ടി​ച്ചെ​ത്തു​ന്ന വാ​നി​ൽ ത​ന്റെ മ​ക്ക​ളെ ഒ​ന്ന് ക​യ​റ്റി​ക്കൊ​ടു​ത്താ​ൽ മാ​ത്രം മ​തി ഇ​ന്ന​ത്തെ അ​മ്മ​മാ​ർ​ക്ക്. ക​ര​ച്ചി​ലും പി​ഴി​ച്ച​ലു​മി​ല്ലാ​തെ കു​രു​ന്നു​ക​ൾ ഒ​ന്നാം​ത​ര​ത്തി​ലേ​ക്ക് ഒ​ന്നാ​ന്ത​ര​മാ​യി ക​യ​റി​ച്ചെ​ന്നു. കാ​ല​ത്തി​ന്റെ മാ​റ്റ​ങ്ങ​ൾ ഉ​ൾ​ക്കൊ​ണ്ടു​കൊ​ണ്ടു​ള്ള പ​ഠ​നം! മ​ധു​ര​വു​മാ​യാ​ണ് മു​ഴു​വ​ൻ സ്കൂ​ളു​ക​ളും കു​ട്ടി​ക​ളെ വ​ര​വേ​റ്റ​ത്. പ്ര​വേ​ശ​നോ​ത്സ​വം ന​ട​ത്ത​ണ​മെ​ന്ന വി​ദ്യാ​ഭ്യാ​സ​വ​കു​പ്പി​ന്റെ തീ​രു​മാ​നം എ​ല്ലാ സ്കൂ​ളും അ​ക്ഷ​രം​പ്ര​തി അ​നു​സ​രി​ച്ചു. കാ​ലേ​ക്കൂ​ട്ടി​ത്ത​ന്നെ പി.​ടി.​എ​ക​ളു​ടെ​യും സ​ന്ന​ദ്ധ​സം​ഘ​ട​ന​ക​ളു​ടെ​യും അ​ധ്യാ​പ​ക​രു​ടെ​യും നേ​തൃ​ത്വ​ത്തി​ൽ സ്കൂ​ൾ​ത​ല ശു​ചീ​ക​ര​ണ​വും മ​റ്റും ന​ട​ത്തി​യി​രു​ന്ന​തി​നാ​ൽ ന​ല്ല അ​ന്ത​രീ​ക്ഷ​ത്തി​ലാ​ണ് കു​ട്ടി​ക​ൾ ക​യ​റി​ച്ചെ​ന്ന​ത്. സ്കൂ​ളു​ക​ളു​ടെ മ​തി​ലു​ക​ളും ചു​മരു​ക​ളും വ​ർ​ണ​ചി​ത്ര​ങ്ങ​ളാ​ൽ കു​ട്ടി​ക​ളെ വ​ര​വേ​ൽ​ക്കു​ന്ന​താ​യി​രു​ന്നു. അ​ങ്ങ​നെ ക​ണ്ണും മ​ന​സ്സും നി​റ​ഞ്ഞ്​ പ്ര​വേ​ശ​നോ​ത്സ​വം ക​ള​റാ​യി. ജി​ല്ല​ത​ല പ്ര​വേ​ശ​നോ​ത്സ​വം രാ​വി​ലെ 10ന് ​കോ​ടോ​ത്ത് ഡോ. ​അം​ബേ​ദ്ക​ര്‍ ജി.​എ​ച്ച്.​എ​സ്.​എ​സി​ല്‍ ഇ. ​ച​ന്ദ്ര​ശേ​ഖ​ര​ന്‍ എം.​എ​ല്‍.​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ല പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് ബേ​ബി ബാ​ല​കൃ​ഷ്ണ​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ച​ട​ങ്ങി​ല്‍ ഒ​ന്നാം ക്ലാ​സ് ഒ​ന്നാ​ന്ത​രം പ​ദ്ധ​തി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് പി. ​ശ്രീ​ജ​യും സ്റ്റീ​മ​ര്‍ പ​ദ്ധ​തി ജി​ല്ല പ​ഞ്ചാ​യ​ത്ത് വി​ദ്യാ​ഭ്യാ​സ സ്റ്റാ​ന്‍ഡി​ങ് ക​മ്മി​റ്റി ചെ​യ​ര്‍പേ​ഴ്‌​സ​ൻ എ​സ്.​എ​ന്‍. സ​രി​ത​യും ഉ​ദ്ഘാ​ട​നം ചെ​യ്തു. എ​ന്‍.​എം.​എം.​എ​സ് വി​ജ​യി​ക​ള്‍ക്കു​ള്ള അ​നു​മോ​ദ​നം ജി​ല്ല പ​ഞ്ചാ​യ​ത്തം​ഗം ഷി​നോ​ജ് ചാ​ക്കോ നി​ര്‍വ​ഹി​ച്ചു.

കാ​സ​ർ​കോ​ട് വൊ​ക്കേ​ഷ​ന​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ ഫോ​ർ ഗേ​ൾ​സി​ൽ പ്ര​വേ​ശ​നോ​ത്സ​വം വാ​ർ​ഡ് കൗ​ൺ​സി​ല​ർ വീ​ണ അ​രു​ൺ ഷെ​ട്ടി ഉ​ദ്ഘാ​ട​നം ചെ​യ്തു. എ​സ്.​എം.​സി ചെ​യ​ർ​മാ​ൻ ഇ​ബ്രാ​ഹിം ചൗ​ക്കി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പി.​ടി.​എ പ്ര​സി​ഡ​ന്‍റ് റാ​ഷി​ദ് പൂ​ര​ണം, എ​ച്ച്.​എം.​പി. സ​വി​ത, എ​ൻ. അ​ന​സൂ​യ, ശ്യാ​ഷ, കെ.​ടി. അ​ൻ​വ​ർ, കെ. ​സൂ​ര്യ​നാ​രാ​യ​ണ ഭ​ട്ട് എ​ന്നി​വ​ർ സം​സാ​രി​ച്ചു. പ്രി​ൻ​സി​പ്പ​ൽ എം. ​രാ​ജീ​വ​ൻ സ്വാ​ഗ​ത​വും എം. ​അ​ബ്ദു​റ​ഹ്മാ​ൻ ന​ന്ദി​യും പ​റ​ഞ്ഞു. ‘ര​ക്ഷാ​ക​ർ​തൃ വി​ദ്യാ​ഭ്യാ​സം’​വി​ഷ​യ​ത്തി​ൽ സി.​കെ. മ​ദ​ന​ൻ ര​ക്ഷി​താ​ക്ക​ൾ​ക്ക് ക്ലാ​സ് ന​ൽ​കി. പു​തു​താ​യി ചേ​ർ​ന്ന കു​ട്ടി​ക​ളെ സ്കൂ​ൾ​ക​വാ​ട​ത്തി​ൽ മു​തി​ർ​ന്ന കു​ട്ടി​ക​ൾ ബാ​ൻ​ഡ് മേ​ള​ത്തി​ന്റെ അ​ക​മ്പ​ടി​യോ​ടെ മ​ധു​രം ന​ൽ​കി സ്വീ​ക​രി​ച്ചു.

ആ​വേ​ശ​മീ വ​ര​വേ​ൽ​പ്...

കാ​ഞ്ഞ​ങ്ങാ​ട്: സ്കൂ​ൾ പ്ര​വേ​ശ​നോ​ത്സ​വ​ത്തി​ന്റെ ഭാ​ഗ​മാ​യി ആ​ന​ന്ദാ​ശ്ര​മം റോ​ട്ട​റി സ്പെ​ഷ​ൽ സ്കൂ​ൾ വി​ദ്യാ​ല​യ​ത്തി​ൽ ന​ട​ന്ന പ്ര​വേ​ശ​നോ​ത്സ​വം വി​വി​ധ​ങ്ങ​ളാ​യ പ​രി​പാ​ടി​ക​ളോ​ടെ ആ​ഘോ​ഷി​ച്ചു. ന​വാ​ഗ​ത​ർ​ക്ക് വി​ദ്യാ​ർ​ഥി​ക​ളും അ​ധ്യാ​പ​ക​രും ര​ക്ഷി​താ​ക്ക​ളും മാ​നേ​ജ്മെൻറും വ​ര​വേ​ൽ​പ് ന​ൽ​കി. സ്കൂ​ൾ അ​ഡ്വൈ​സ​ർ എം.​സി. ജേ​ക്ക​ബ് ഉ​ദ്ഘാ​ട​നം ചെ​യ്തു. റോ​ട്ട​റി ക്ല​ബ് പ്ര​സി​ഡ​ന്റ് ശ്യാം​കു​മാ​ർ പു​റ​വ​ങ്ക​ര അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ ബീ​ന സു​കു സ്വാ​ഗ​തം പ​റ​ഞ്ഞു. പെ​യ്ഡ് സ്റ്റേ​റ്റ് വൈ​സ് പ്ര​സി​ഡ​ന്റ് ടി. ​മു​ഹ​മ്മ​ദ് അ​സ്‌​ലം, സു​ബൈ​ർ നീ​ലേ​ശ്വ​രം എ​ന്നി​വ​ർ കു​ട്ടി​ക​ൾ​ക്ക് ബാ​ഗ് വി​ത​ര​ണം ചെ​യ്തു. സ്കൂ​ൾ ഡ​യ​റ​ക്ട​ർ ഗ​ജാ​ന​ന ക​മ്മ​ത്ത്, ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ എ​ൻ. സു​രേ​ഷ്, പി.​ടി.​എ പ്ര​സി​ഡ​ന്റ് കെ. ​ചി​ണ്ട​ൻ എ​ന്നി​വ​ർ സം​സാ​രി​ച്ചു. റോ​ട്ട​റി ക്ല​ബ് അം​ഗം പി.​വി. ഹ​രീ​ഷ്, ഷാ​ജി നീ​ലേ​ശ്വ​രം, അ​ഭി​രാ​ജ്, ഹ​ർ​ഷി​ത, ശ്രു​തി തു​ട​ങ്ങി​യ​വ​ർ ന​യി​ച്ച ഗാ​ന​മേ​ള​യും അ​ര​ങ്ങേ​റി.

‘ഒ​ന്നാ​ന്ത​രം’ യാ​ത്ര...

ചെ​റു​വ​ത്തൂ​ർ: ഒ​ന്നാം ക്ലാ​സു​കാ​ർ​ക്ക് കു​തി​ര​വ​ണ്ടി​യി​ലേ​റി ഒ​ന്നാ​ന്ത​രം യാ​ത്ര. ച​ന്തേ​ര ഇ​സ്സ​ത്തു​ൽ ഇ​സ്‌​ലാം എ.​എ​ൽ.​പി സ്കൂ​ളി​ലാ​ണ് പ്ര​വേ​ശ​നോ​ത്സ​വ​ത്തിന്‍റെ ഭാ​ഗ​മാ​യി അ​ല​ങ്ക​രി​ച്ച് വ​ർ​ണാ​ഭ​മാ​ക്കി​യ കു​തി​ര​വ​ണ്ടി​യെ​ത്തി​യ​ത്. പാ​ഠ​പു​സ്ത​ക​ങ്ങ​ളി​ൽ പ​രി​ച​യ​പ്പെ​ട്ട ക​ഥ​യി​ലെ കു​തി​ര​യും വ​ണ്ടി​യും കു​തി​ര​ക്കാ​ര​നു​മെ​ല്ലാം ക​ൺ​മു​ന്നി​ലെ​ത്തി​യ​പ്പോ​ൾ ആ​ദ്യം അ​ത്ഭു​ത​പ്പെ​ട്ട​വ​ർ പി​ന്നീ​ട് ആ​വേ​ശ​ത്തോ​ടെ കു​തി​ര​സ​വാ​രി ന​ട​ത്തു​ക​യാ​യി​രു​ന്നു. പ്ര​വേ​ശ​നോ​ത്സ​വ​ത്തി​ൽ എ​ന്നും വൈ​വി​ധ്യം​പു​ല​ർ​ത്തു​ന്ന ഇ​സ്സ​ത്തു​ൽ ഇ​സ്‌​ലാം എ.​എ​ൽ.​പി സ്കൂ​ൾ​മു​റ്റ​ത്താ​ണ് ആ​വേ​ശം അ​ല​ക​ട​ലാ​ക്കി​ത്തീ​ർ​ത്ത് കു​തി​ര​യെ​ത്തി​യ​ത്. ആ​ദ്യ​ദി​ന​ത്തി​ൽ സ​ങ്ക​ട​പ്പെ​ട്ട് മു​ഖം വീ​ർ​പ്പി​ച്ച​വ​ർ കു​തി​ര​പ്പു​റ​ത്ത് ക​യ​റി​യ​പ്പോ​ൾ സ​ന്തോ​ഷ​ത്താ​ൽ മ​തി​മ​റ​ന്നു. സ്കൂ​ൾ മാ​തൃ​ക​യി​ലു​ള്ള ബ​സി​നൊ​പ്പ​മു​ള്ള സെ​ൽ​ഫി​യും കു​ട്ടി​ക​ളെ സ​ന്തോ​ഷി​പ്പി​ച്ചു. പ്ര​വേ​ശ​നോ​ത്സ​വം പി​ലി​ക്കോ​ട് പ​ഞ്ചാ​യ​ത്തം​ഗം പി.​കെ. റ​ഹീ​ന ഉ​ദ്ഘാ​ട​നം ചെ​യ്തു. പി.​ടി.​എ പ്ര​സി​ഡ​ന്റ് ഫി​റാ​സ് ടി. ​അ​ബ്ദു​ല്ല അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കു​ട്ടി​ക​ൾ​ക്ക് പ​ഠ​നോ​പ​ക​ര​ണ​ങ്ങ​ൾ വി​ത​ര​ണം ചെ​യ്തു. അ​നീ​ഷ് ഫോ​ക്ക​സ് അ​വ​ത​രി​പ്പി​ച്ച നാ​ട​ൻ​പാ​ട്ടും അ​ര​ങ്ങേ​റി.

പ​ഞ്ചാ​യ​ത്തി​ന്റെ വ​ക...

കാ​ഞ്ഞ​ങ്ങാ​ട്: മ​ധ്യ​വേ​ന​ല​വ​ധി ക​ഴി​ഞ്ഞ് വി​ദ്യാ​ല​യ​ങ്ങ​ൾ വീ​ണ്ടു​മു​ണ​ർ​ന്നു. സം​സ്ഥാ​ന, ജി​ല്ല, സ​ബ്ജി​ല്ല, പ​ഞ്ചാ​യ​ത്ത്ത​ല പ്ര​വേ​ശ​നോ​ത്സ​വം ആ​ഹ്ലാ​ദാ​ന്ത​രീ​ക്ഷ​ത്തി​ൽ വി​വി​ധ സ്കൂ​ളു​ക​ളി​ൽ ന​ട​ന്നു. അ​ജാ​നൂ​ർ പ​ഞ്ചാ​യ​ത്ത്ത​ല പ്ര​വേ​ശ​നോ​ത്സ​വം വേ​ലാ​ശ്വ​രം ഗ​വ. യു.​പി സ്കൂ​ളി​ൽ ന​ട​ന്നു. പു​തു​താ​യി വി​ദ്യാ​ല​യ​ത്തി​ൽ ചേ​ർ​ന്ന കു​രു​ന്നു​ക​ളെ ആ​ന​യി​ച്ചു​കൊ​ണ്ട് സ്കൂ​ൾ പ്ര​വേ​ശ​ന​ക​വാ​ടം മു​ത​ൽ സ്കൂ​ളി​ലേ​ക്ക് ഘോ​ഷ​യാ​ത്ര​യും ന​ട​ന്നു. അ​ജാ​നൂ​ർ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് ടി. ​ശോ​ഭ പ​ഞ്ചാ​യ​ത്ത് ത​ല പ്ര​വേ​ശ​നോ​ത്സ​വം ഉ​ദ്ഘാ​ട​നം ചെ​യ്തു. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് പ​ഠ​നോ​പ​ക​ര​ണ വി​ത​ര​ണം നി​ർ​വ​ഹി​ച്ചു. പി.​ടി.​എ പ്ര​സി​ഡ​ന്റ് പി. വി​നോ​ദ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ഇ​ത് നാ​ടി​ന്റെ ഉ​ത്സ​വം...

കാ​ഞ്ഞ​ങ്ങാ​ട്: ന​വാ​ഗ​ത​രാ​യ കു​ട്ടി​ക​ളെ ഉ​ത്സ​വാ​ന്ത​രീ​ക്ഷ​ത്തി​ൽ സ്വീ​ക​രി​ച്ചു. നാ​ടി​ന്റെ ഉ​ത്സ​വ​മാ​ക്കാ​ൻ പു​ഞ്ചാ​വി ക​ട​പ്പു​റ​ത്തെ ജ​ന​ങ്ങ​ൾ പു​ഞ്ചാ​വി സ്കൂ​ളി​ൽ ഒ​ത്തു​ചേ​ർ​ന്നു. കാ​ഞ്ഞ​ങ്ങാ​ട് മു​നി​സി​പ്പാ​ലി​റ്റി​ത​ല പ്ര​വേ​ശ​നോ​ത്സ​വ​ത്തി​ന്റെ ഉ​ദ്ഘാ​ട​നം കാ​ഞ്ഞ​ങ്ങാ​ട് ന​ഗ​ര​സ​ഭ ചെ​യ​ർ​പേ​ഴ്സ​ൻ കെ.​വി. സു​ജാ​ത നി​ർ​വ​ഹി​ച്ചു. വൈ​സ് ചെ​യ​ർ​മാ​ൻ ബി​ൽ​ടെ​ക് അ​ബ്ദു​ല്ല അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.വീ​ടി​ന്റെ അ​ടു​ക്ക​ള, തു​ല്യ​ത​യു​ടെ തൊ​ഴി​ലി​ട​മാ​യി വ​രും​ത​ല​മു​റ പ​ഠി​ക്കു​മ്പോ​ൾ ന​മ്മു​ടെ പാ​ഠ്യ​പ​ദ്ധ​തി വി​ഭാ​വ​നം​ചെ​യ്ത സ​മ​ത്വ​സു​ന്ദ​ര​മാ​യ ലിം​ഗ​സ​മ​ത്വ സ​മൂ​ഹ​മെ​ന്ന ആ​ശ​യ​മാ​ണ് യാ​ഥാ​ർ​ഥ്യ​മാ​കു​ന്ന​തെ​ന്ന് ചെ​യ​ർ​പേ​ഴ്സ​ൻ പ​റ​ഞ്ഞു. ന​വാ​ഗ​ത​ർ​ക്ക് പ​ഠ​നോ​പ​ക​ര​ണ​ങ്ങ​ൾ വി​ത​ര​ണം ചെ​യ്തു.

Tags:    
News Summary - School Entrance Festival

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.