കാസർകോട്: സാമൂഹികമായും സാമ്പത്തികമായും പിന്നാക്കം നില്ക്കുന്ന വിദ്യാര്‍ഥികളുടെ വിദ്യാഭ്യാസ മുന്നേറ്റത്തിനായി സമഗ്രശിക്ഷ കേരളയുടെ നേതൃത്വത്തില്‍ ബേഡഡുക്ക പഞ്ചായത്തില്‍ നടപ്പിലാക്കുന്ന സേവാസ് (സെല്‍ഫ് എമേര്‍ജിങ് വില്ലേജ് ത്രൂ അഡ്വാൻസ് സപ്പോര്‍ട്ട്) പദ്ധതിയുടെ രൂപവത്കരണ പ്രവര്‍ത്തനങ്ങള്‍ അവസാനഘട്ടത്തില്‍. പഞ്ചായത്ത് വാര്‍ഡ് തല ഗൃഹസര്‍വേ പൂര്‍ത്തീകരിച്ചു. സംസ്ഥാനത്തെ 14 ജില്ലകളില്‍ നിന്നായി 14 ഗ്രാമങ്ങളിലാണ് ആദ്യഘട്ടമായി പദ്ധതി നടപ്പാക്കുന്നത്. ജില്ലയില്‍നിന്ന് ബേഡഡുക്ക ഗ്രാമപഞ്ചായത്തിനെയാണ് പദ്ധതിക്കായി തെരഞ്ഞെടുത്തത്. മലയോര പഞ്ചായത്തായ ബേഡഡുക്കയില്‍ 42 പട്ടികവര്‍ഗ കോളനികളാണ് ഉള്ളത്.
അഞ്ച് വര്‍ഷത്തെ കാലയളവില്‍ അവരുടെ സമഗ്രവിദ്യാഭ്യാസ പുരോഗതിയും മറ്റുവികസന പ്രവര്‍ത്തനങ്ങളും ഉറപ്പാക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. പൊതുവിദ്യാലയങ്ങളില്‍ പഠിക്കുന്ന മുഴുവന്‍ കുട്ടികള്‍ക്കും ഗുണനിലവാരമുള്ള വിദ്യാഭ്യാസം സാമൂഹിക പങ്കാളിത്തത്തോടെ നടപ്പിലാക്കുക, പാര്‍ശ്വവത്കരിക്കപ്പെട്ട വിഭാഗങ്ങള്‍ക്ക് ആത്മവിശ്വാസം നല്കി അവരെ മുന്നോട്ടുനയിക്കുക, വിദ്യാഭ്യാസം സാംസ്കാരികാവബോധം, തൊഴില്‍നൈപുണി മേഖലകള്‍ എന്നിവയില്‍ മികവുനേടാന്‍ സഹായിക്കുക, വിവിധതരം പരിമിതികള്‍ അനുഭവിക്കുന്ന കുട്ടികള്‍ക്ക് സാമൂഹിക പങ്കാളിത്തത്തോടെ ആത്മവിശ്വാസവും ജീവിതനൈപുണിയും നേടത്തക്ക വിധത്തില്‍ വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളെ ശക്തിപ്പെടുത്തുക എന്നിവയും പദ്ധതിയിലൂടെ ലക്ഷ്യമിടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.