മംഗളൂരു: നാലു വയസ്സുകാരിയെ വലിച്ചിഴച്ച് വിജനസ്ഥലത്ത് കൊണ്ടുപോയി ബലാത്സംഗം ചെയ്തശേഷം കൊല്ലാൻ ശ്രമിച്ച യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ആന്ധ്രപ്രദേശ് കഡപ സ്വദേശിയും ഉത്തര കന്നട മേഖലയിൽ തൊഴിലാളിയുമായ എൻ. ശിവയാണ് (26) സിസ് രി ടൗൺ പരിസരത്ത് അറസ്റ്റിലായത്. ഉപദ്രവിച്ചശേഷം കുട്ടിയെ വയർ ഉപയോഗിച്ച് ഇല്ലാതാക്കാൻ ശ്രമിക്കുന്നതിനിടെ ശബ്ദംകേട്ട് ഓടിയെത്തിയ നാട്ടുകാർ യുവാവിനെ പിടികൂടി പൊലീസിൽ ഏല്പിക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.