സ്വർണപ്പണയ സ്ഥാപനത്തിൽ വീട്ടമ്മയെ ബലാത്സംഗം ചെയ്തു; മാനേജർ റിമാൻഡിൽ

കാ​ഞ്ഞ​ങ്ങാ​ട്: വീ​ട്ട​മ്മ​യെ ബ​ലാ​ത്സം​​ഗം ചെ​യ്ത കേ​സി​ൽ സ്വ​കാ​ര്യ പ​ണ​മി​ട​പാ​ട് സ്ഥാ​പ​ന​ത്തി​ന്‍റെ മാ​നേ​ജ​ർ റി​മാ​ൻ​ഡി​ൽ. കാ​ഞ്ഞ​ങ്ങാ​ട്ടെ ബ്രാ​ഞ്ചി​ൽ ജോ​ലി ചെ​യ്യു​ന്ന മു​റി​യ​നാ​വി​യി​ലെ ര​ഞ്ജി​ത്താ(33)​ണ് റി​മാ​ൻ​ഡി​ലാ​യ​ത്. ആ​​ഗ​സ്റ്റ് 15നാ​ണ് സം​ഭ​വം. ഹോ​സ്ദു​ർ​​ഗ് പൊ​ലീ​സാ​ണ് പീ​ഡ​ന​ത്തി​ന് കേ​സെ​ടു​ത്ത് പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്ത​ത്. ഹോ​സ്ദു​ർ​​ഗ് ജു​ഡീ​ഷ്യ​ൽ ഒ​ന്നാം ക്ലാ​സ് മ​ജി​സ്ട്രേ​റ്റ് ഒ​ന്ന്കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ 14 ദി​വ​സ​ത്തേ​ക്ക് റി​മാ​ൻ​ഡ് ചെ​യ്യു​ക​യാ​യി​രു​ന്നു. സ്വ​ർ​ണപ്പണ​യ സ്ഥാ​പ​ന​ത്തി​ന​ക​ത്തു​വെ​ച്ച് പീ​ഡി​പ്പി​ച്ചെ​ന്നാ​ണ് മൂ​ന്നാം​മൈ​ൽ സ്വ​ദേ​ശി​നി​യാ​യ ഭ​ർ​തൃ​മ​തി പൊ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യ​ത്.

Tags:    
News Summary - sexual assaulting case-accused in remand

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.