വു​ഡ​ൻ വ​ർ​ക്ക് ത​ത്സ​മ​യ നി​ർ​മാ​ണ മ​ത്സ​ര​ത്തി​ൽ

തയാറാക്കിയ തൊ​ട്ടി​ലു​മാ​യി ഗ്രീ​ഷ്മ

രണ്ടര മണിക്കൂറിൽ ആട്ട് തൊട്ടിൽ റെഡി

ഉളിയും കൊട്ടുവടിയും ചീന്തേരുമായി ഹൈസ്കൂൾ വിദ്യാർഥിനിയായ ഗ്രീഷ്മ കേവലം രണ്ടര മണിക്കൂർ കൊണ്ടൊരുക്കിയ ആട്ട് തൊട്ടിലായിരുന്നു ഹൈസ്‌കൂൾ വുഡ് വർക്ക് വിഭാഗം തത്സമയ നിർമാണ മത്സരത്തിൽ എല്ലാവരുടെയും ശ്രദ്ധാ കേന്ദ്രമായത്. നല്ല കൈവഴക്കത്തോടെ തടിയിൽ തുളയിട്ടും കൂട്ടിയോജിപ്പിച്ചും ഗ്രീഷ്മ കൂളായാണ് കുഞ്ഞുങ്ങൾക്കുള്ള ആട്ട് തൊട്ടിൽ തയാറാക്കിയത്.

കാസർകോട് തച്ചങ്ങാട് ഗവ. ഹൈസ്‌കൂൾ വിദ്യാർഥിയാണ്. മരപ്പണിക്കാരനായ അച്ഛൻ മനോഹരനാചാരിയാണ് ഗ്രീഷ്മയുടെ ഗുരു. അച്ഛനൊപ്പം വീടിനു സമീപത്തെ പണിയിടത്തിൽ പോയി കാര്യങ്ങൾ കണ്ടും കേട്ടും പഠിച്ചെടുത്തു. വളർന്നപ്പോൾ അച്ഛന് ഒരു സഹായിയായി. അച്ഛനൊപ്പം ചേർന്ന് മേശയും, കേേസരയുമെല്ലാം നിർമിച്ച് ഗ്രീഷ്മ വിറ്റിട്ടുണ്ട്. അമ്മ രജനി പച്ചക്കറിക്കട നടത്തുകയാണ്.

Tags:    
News Summary - state school science fair

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.