പാഴ് വസ്തുക്കളിൽനിന്ന് ഉൽപന്നങ്ങളുടെ നിർമാണത്തിൽ സാറ അസ്റി

ബക്കറ്റിൽനിന്ന് ചെണ്ട, സൈക്കിളിൽനിന്ന് കലപ്പ

പ്രവൃത്തി പരിചയവേദിയിലിരുന്ന ചെണ്ട കണ്ടപ്പോൾ അതൊരു പൊട്ടിയ ബക്കറ്റായിരുന്നുവെന്ന് ആരും ചിന്തിച്ചിട്ടുണ്ടാകില്ല. തുരുമ്പെടുത്ത് ഉപേക്ഷിച്ച സൈക്കിൾ കമ്പികൾ വയൽ ഉഴുതുമറിക്കാവുന്ന കലപ്പയും ഹാർഡ് ബോർഡ് പെട്ടി ഇലക്ട്രിക് വിളക്കുമാക്കി മാറ്റാനാകുമെന്ന ആശയം രൂപപ്പെടുത്തി ശ്രദ്ധേയയായത് കാസർകോട് ചെർക്കള ഗവ. സെൻട്രൽ എച്ച്.എസ്.എസ് വിദ്യാർഥി സാറ അഷ്റിനാണ്.

സൈക്കിൾ റിമ്മും നൂലും ഉപയോഗിച്ച് ചർക്കയും വെട്ടിയെടുത്ത പാളയിൽനിന്ന് ചെരിപ്പും നിർമിച്ചിട്ടുണ്ട്. കാർഡ് ബോർഡ് പെട്ടിയും പഴയ കുപ്പിയുടെ അടപ്പുകളും മോട്ടോറും തടിക്കഷണവും ഉപയോഗിച്ച് രൂപപ്പെടുത്തിയ ഫാനും പഴയ തുണിയിൽ തീർത്ത ചവിട്ടിയും കവുങ്ങോലകൊണ്ടുണ്ടാക്കിയ ചൂലും വേദിയിലെ കൗതുകക്കാഴ്ചയായി.

ഉപയോഗശൂന്യമെന്ന് കരുതി വെറുതെ കളയുന്ന വസ്തുക്കളിൽനിന്ന് ഗുണകരമായവ ഉണ്ടാക്കാമെന്ന സ്വന്തം ആശയങ്ങളാണ് സാറയുടെ കൈമുതൽ. മൂന്ന് മണിക്കൂറുകൊണ്ട് നിരവധി വസ്തുക്കളാണ് നിർമിച്ചത്.

Tags:    
News Summary - state school science fair-experimental

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.