പള്ളിക്കര: ഗ്രാമ പഞ്ചായത്തില്‍ ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് വസ്തുക്കളുടെ ഉപഭോഗം കര്‍ശനമായി നിരോധിച്ചു. വാണിജ്യ സ്ഥാപനങ്ങളോ വ്യക്തികളോ ഇത്തരം വസ്തുക്കള്‍ കൈവശം വെക്കുന്നതും നിര്‍മിക്കുകയോ വിൽപന നടത്തുകയോ ചെയ്യുന്നതും നിയമലംഘനമാണ്. നിയമലംഘനം നടത്തുന്നവര്‍ക്കെതിരെ പിഴയടക്കമുള്ള നിയമനടപടികള്‍ സ്വീകരിക്കും. വിൽപന നടത്തുന്ന സ്ഥാപനത്തിന്റെ പ്രവര്‍ത്തനാനുമതി റദ്ദാക്കും. കൈവശമുള്ള പ്ലാസ്റ്റിക് വൃത്തിയാക്കി ഹരിതകര്‍മസേനക്ക് നിശ്ചിത യൂസര്‍ഫീസ് നല്കി കൈമാറണമെന്നും പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.