കാ​സ​ർ​കോ​ട്: വേ​ന​ൽചൂ​ട്​ വ​ർ​ധി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ദു​ര​ന്ത​നി​വാ​ര​ണ വ​കു​പ്പ് ജാ​ഗ്ര​ത നി​ർ​ദേശം പു​റ​പ്പെ​ടു​വി​ച്ചു.

  • പൊ​തു​ജ​ന​ങ്ങ​ള്‍ രാ​വി​ലെ 11 മു​ത​ല്‍ വൈ​കീ​ട്ട് മൂ​ന്നു​വ​രെ​യു​ള്ള സ​മ​യ​മെ​ങ്കി​ലും നേ​രി​ട്ട് സൂ​ര്യ​പ്ര​കാ​ശം ഏല്‍ക്കു​ന്ന​ത് ഒ​ഴി​വാ​ക്കു​ക.
  • നി​ര്‍ജ​ലീ​ക​ര​ണം ത​ട​യാ​ന്‍ കു​ടി​വെ​ള്ളം എ​പ്പോ​ഴും ഒ​രു ചെ​റി​യ കു​പ്പി​യി​ല്‍ ക​രു​തു​ക.
  • പ​ര​മാ​വ​ധി ശു​ദ്ധ​ജ​ലം കു​ടി​ക്കു​ക. ദാ​ഹ​മി​ല്ലെ​ങ്കി​ലും വെ​ള്ളം കു​ടി​ക്കു​ന്ന​ത് തു​ട​രു​ക. മ​ദ്യം, കാ​പ്പി, ചാ​യ എ​ന്നീ പാ​നീ​യ​ങ്ങ​ള്‍ പ​ക​ല്‍ സ​മ​യ​ത്ത് ഒ​ഴി​വാ​ക്കു​ക.
  • അ​യ​ഞ്ഞ, ഇ​ളം​നി​റ​ത്തി​ലു​ള്ള പ​രു​ത്തി വ​സ്ത്ര​ങ്ങ​ള്‍ ധ​രി​ക്കു​ക.
  • പു​റ​ത്തി​റ​ങ്ങു​മ്പോ​ൾ പാ​ദ​ര​ക്ഷ​ക​ൾ ധ​രി​ക്കു​ക. കു​ട​യോ തൊ​പ്പി​യോ ഉ​പ​യോ​ഗി​ക്കു​ന്ന​ത് ഉ​ചി​ത​മാ​ണ്.
  • വേ​ന​ൽചൂ​ട് അ​ധി​ക​രി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ കാ​ട്ടു​തീ വ്യാ​പി​ക്കാ​നു​ള്ള സാ​ധ്യ​ത​യു​ണ്ട്. വ​ന​മേ​ഖ​ല​യോ​ട് ചേ​ർ​ന്ന് താ​മ​സി​ക്കു​ന്ന​വ​രും വി​നോ​ദ സ​ഞ്ചാ​രി​ക​ളും പ്ര​ത്യേ​കം ജാ​ഗ്ര​ത പാ​ലി​ക്ക​ണം. വ​നം വ​കു​പ്പി​ന്‍റെ നി​ർ​ദേ​ശ​ങ്ങ​ൾ ക​ർ​ശ​ന​മാ​യി പാ​ലി​ക്ക​ണം.
  • വേ​ന​ൽ​ക്കാ​ല​ത്ത് മാ​ർ​ക്കറ്റു​ക​ൾ, കെ​ട്ടി​ട​ങ്ങ​ൾ, മാ​ലി​ന്യ​ശേ​ഖ​ര​ണ-​നി​ക്ഷേ​പ കേ​ന്ദ്ര​ങ്ങ​ൾ (ഡം​പി​ങ് യാ​ർ​ഡ്) തു​ട​ങ്ങി​യ ഇ​ട​ങ്ങ​ളി​ൽ തീ​പി​ടിത്ത​ങ്ങ​ൾ വ​ർ​ധി​ക്കാ​നും വ്യാ​പി​ക്കാ​നു​മു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണ്. ഫ​യ​ർ ഓ​ഡി​റ്റ് ന​ട​ത്തേ​ണ്ട​തും കൃ​ത്യ​മാ​യ സു​ര​ക്ഷ മു​ൻ​ക​രു​ത​ൽ സ്വീ​ക​രി​ക്കു​ക​യും ചെ​യ്യേ​ണ്ട​താ​ണ്. ഇ​വ​യോ​ട് ചേ​ർ​ന്ന് താ​മ​സി​ക്കു​ന്ന​വ​രും സ്ഥാ​പ​ന​ങ്ങ​ൾ ന​ട​ത്തു​ന്ന​വ​രും പ്ര​ത്യേ​കം ജാ​ഗ്ര​ത പാ​ലി​ക്കു​ക.
  • വി​ദ്യാ​ര്‍ഥി​ക​ളു​ടെ കാ​ര്യ​ത്തി​ൽ സ്കൂ​ള്‍ അ​ധി​ക‍ൃ​ത​രും ര​ക്ഷി​താ​ക്ക​ളും പ്ര​ത്യേ​ക​ശ്ര​ദ്ധ പു​ല​ര്‍ത്തേ​ണ്ട​താ​ണ്. കു​ട്ടി​ക​ൾ​ക്ക് കൂ​ടു​ത​ൽ വെ​യി​ലേ​ൽ​ക്കു​ന്ന അ​സെം​ബ്ലി​ക​ളും മ​റ്റു പ​രി​പാ​ടി​ക​ളും ഒ​ഴി​വാ​ക്കു​ക​യോ സ​മ​യ​ക്ര​മീ​ക​ര​ണം ന​ട​ത്തു​ക​യോ ചെ​യ്യേ​ണ്ട​താ​ണ്. കു​ട്ടി​ക​ളെ വി​നോ​ദസ​ഞ്ചാ​ര​ത്തി​ന് കൊ​ണ്ടു​പോ​കു​ന്ന സ്കൂ​ളു​ക​ള്‍ രാ​വി​ലെ11 മു​ത​ല്‍ മൂ​ന്ന് വ​രെ നേ​രി​ട്ട് ചൂ​ട് ഏ​ല്‍ക്കു​ന്നി​ല്ല എ​ന്ന് ഉ​റ​പ്പ് വ​രു​ത്തു​ക.
  • അം​ഗ​ൻവാ​ടി കു​ട്ടി​ക​ൾ​ക്ക് ചൂ​ട് ഏ​ൽ​ക്കാ​ത്ത ത​ര​ത്തി​ലു​ള്ള സം​വി​ധാ​നം ന​ട​പ്പാ​ക്കാ​ൻ അ​തത് പ​ഞ്ചാ​യ​ത്ത്‌ അ​ധി​കൃ​ത​രും അം​ഗ​ന​വാ​ടി ജീ​വ​ന​ക്കാ​രും പ്ര​ത്യേ​കം ശ്ര​ദ്ധി​ക്ക​ണം.
  • പ്രാ​യ​മാ​യ​വ​ർ, ഗ​ർ​ഭി​ണി​ക​ൾ, കു​ട്ടി​ക​ൾ, മ​റ്റ് രോ​ഗ​ങ്ങ​ൾ മൂ​ല​മു​ള്ള അ​വ​ശ​ത അ​നു​ഭ​വി​ക്കു​ന്ന​വ​ർ തു​ട​ങ്ങി​യ വി​ഭാ​ഗ​ങ്ങ​ൾ പ​ക​ൽ 11 മു​ത​ൽ മൂ​ന്ന് വ​രെ നേ​രി​ട്ട് സൂ​ര്യ​പ്ര​കാ​ശം ഏ​ൽ​ക്കാ​തെ​യി​രി​ക്കാ​ൻ പ്ര​ത്യേ​കം ശ്ര​ദ്ധി​ക്ക​ണം. ഇ​ത്ത​രം വി​ഭാ​ഗ​ങ്ങ​ൾ​ക്ക് എ​ളു​പ്പ​ത്തി​ൽ സൂ​ര്യാ​ഘാ​തം ഏ​ൽ​ക്കാ​നു​ള്ള സാ​ധ്യ​ത​യു​ള്ള​തി​നാ​ൽ ഇ​വ​രു​ടെ കാ​ര്യ​ത്തി​ൽ പ്ര​ത്യേ​ക ശ്ര​ദ്ധ പു​ല​ർ​ത്തേ​ണ്ട​താ​ണ്.
  • ഇ​രുച​ക്ര വാ​ഹ​ന​ങ്ങ​ളി​ൽ ഓ​ൺ​ലൈ​ൻ ഭ​ക്ഷ​ണ വി​ത​ര​ണം ന​ട​ത്തു​ന്ന​വ​ർ ഉ​ച്ചസ​മ​യ​ത്തു സു​ര​ക്ഷി​ത​രാ​ണെ​ന്ന് അ​ത​ത് സ്ഥാ​പ​ന​ങ്ങ​ൾ ഉ​റ​പ്പു​വ​രു​ത്തേ​ണ്ട​താ​ണ്. അ​വ​ർ​ക്കു ചൂ​ട് ഏ​ൽ​ക്കാ​തി​രി​ക്കാ​നുത​കു​ന്ന രീ​തി​യി​ലു​ള്ള വ​സ്ത്ര​ധാ​ര​ണം ന​ട​ത്താ​ൻ നി​ർ​ദേ​ശം ന​ൽ​കു​ക​യും ആ​വ​ശ്യ​മെ​ങ്കി​ൽ യാ​ത്ര​ക്കി​ട​യി​ൽ അ​ൽപ​സ​മ​യം വി​ശ്ര​മി​ക്കാ​നു​ള്ള അ​നു​വാ​ദം ന​ൽ​കു​ക​യും ചെ​യ്യേ​ണ്ട​താ​ണ്.
  • മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രും പൊ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രും രാ​വി​ലെ 11 മു​ത​ല്‍ വൈ​കീ​ട്ട് മൂ​ന്നു​വ​രെ​യു​ള്ള സ​മ​യ​ത്ത് കു​ട​ക​ൾ ഉ​പ​യോ​ഗി​ക്കു​ക​യും നേ​രി​ട്ട് വെ​യി​ൽ ഏ​ൽ​ക്കാ​തി​രി​ക്കാ​ൻ ശ്ര​ദ്ധി​ക്കു​ക​യും ചെ​യ്യു​ക. ജോ​ലി​യി​ൽ ഏ​ർ​പ്പെ​ട്ടി​രി​ക്കു​ന്ന പൊ​ലീ​സു​കാ​ർ​ക്ക് കു​ടി​വെ​ള്ളം ന​ൽ​കി നി​ർ​ജ​ലീ​ക​ര​ണം ത​ട​യാ​ൻ സ​ഹാ​യി​ക്കു​ക.
  • യാ​ത്ര​യി​ലേ​ർ​പ്പെ​ടു​ന്ന​വ​ർ ആ​വ​ശ്യ​മാ​യ വി​ശ്ര​മ​ത്തോ​ടെ യാ​ത്ര തു​ട​രു​ന്ന​താ​കും ന​ല്ല​ത്. വെ​ള്ളം കൈയിൽ ക​രു​തു​ക.
  • കാ​ഠി​ന്യ​മു​ള്ള ജോ​ലി​ക​ളി​ൽ ഏ​ർ​പ്പെ​ടു​ന്ന​വ​ർ ജോ​ലി സ​മ​യം ക്ര​മീ​ക​രി​ക്കു​ക. ജോ​ലി​യി​ൽ ആ​വ​ശ്യ​മാ​യ വി​ശ്ര​മം ഉ​റ​പ്പ് വ​രു​ത്തു​ക.
  • മൃ​ഗ​ങ്ങ​ൾ​ക്കും പ​ക്ഷി​ക​ൾ​ക്കും ജ​ല ല​ഭ്യ​ത ഉ​റ​പ്പാ​ക്കു​ക.
  • പ​ഴ​ങ്ങ​ളും പ​ച്ച​ക്ക​റി​ക​ളും ധാ​രാ​ള​മാ​യി ക​ഴി​ക്കു​ക. ഒ.​ആ​ർ.​എ​സ് ലാ​യ​നി, സം​ഭാ​രം തു​ട​ങ്ങി​യ​വ​യു​ടെ ഉ​പ​യോ​ഗം പ്രോ​ത്സാ​ഹി​പ്പി​ക്കു​ക.
  • കു​ട്ടി​ക​ളെ​യോ വ​ള​ർ​ത്തു​മൃ​ഗ​ങ്ങ​ളെ​യോ പാ​ർ​ക്ക് ചെ​യ്ത വാ​ഹ​ന​ങ്ങ​ളി​ൽ ഇ​രു​ത്തി പോ​കാ​ൻ പാ​ടി​ല്ല.
  • അ​സ്വ​സ്ഥ​ത​ക​ൾ അ​നു​ഭ​വ​പ്പെ​ട്ടാ​ൽ ഉ​ട​നെ വി​ശ്ര​മി​ക്കു​ക​യും വൈ​ദ്യ​സ​ഹാ​യം തേ​ടു​ക​യും ചെ​യ്യു​ക.
  • കാ​ലാ​വ​സ്ഥ വ​കു​പ്പി​ന്‍റെയും ദു​ര​ന്ത നി​വാ​ര​ണ അ​തോ​റി​റ്റി​യു​ടെ​യും ഔ​ദ്യോ​ഗി​ക മു​ന്ന​റി​യി​പ്പു​ക​ൾ ശ്ര​ദ്ധി​ക്കു​ക​യും അ​നു​സ​രി​ക്കു​ക​യും ചെ​യ്യു​ക.
Tags:    
News Summary - summer heat alert

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.