സൂര്യാതപം; കാസർകോട് ജോലിസമയം ക്രമീകരിച്ച് ഉത്തരവായി

കാ​സ​ർ​കോ​ട്: കേ​ര​ള​ത്തി​ൽ വേ​ന​ൽ​ക്കാ​ലം ആ​രം​ഭി​ക്കു​ക​യും പ​ക​ൽ താ​പ​നി​ല ക്ര​മാ​തീ​ത​മാ​യി ഉ​യ​രു​ക​യും ചെ​യ്യു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ജി​ല്ല​യി​ൽ പ​ക​ൽ പ​ണി​യെ​ടു​ക്കു​ന്ന തൊ​ഴി​ലാ​ളി​ക​ളു​ടെ പ്ര​വ​ർ​ത്തി സ​മ​യം ക്ര​മീ​ക​രി​ച്ച​താ​യി ജി​ല്ല ലേ​ബ​ർ ഓ​ഫി​സ​ർ (എ​ൻ​ഫോ) അ​റി​യി​ച്ചു. പ​ക​ൽ ഷി​ഫ്റ്റി​ൽ ജോ​ലി ചെ​യ്യു​ന്ന​വ​ർ​ക്ക് ഉ​ച്ച​ക്ക് 12 മു​ത​ൽ മൂ​ന്ന്​ വ​രെ വി​ശ്ര​മ​വേ​ള ആ​യി​രി​ക്കും. ഇ​വ​രു​ടെ ജോ​ലി​സ​മ​യം രാ​വി​ലെ ഏ​ഴു മു​ത​ൽ വൈ​കീ​ട്ട് ഏ​ഴു വ​രെ​യുള്ള ​സ​മ​യ​ത്തി​നു​ള്ളി​ൽ എ​ട്ടു മ​ണി​ക്കൂ​റാ​യി നി​ജ​പ്പെ​ടു​ത്തി.

രാ​വി​ലെ​യും ഉ​ച്ച​ക്കു ശേ​ഷ​വു മുള്ള മ​റ്റു ഷി​ഫ്റ്റു​ക​ളി​ലെ ജോ​ലി​സ​മ​യം ഉ​ച്ച​ക്ക് 12ന് ​അ​വ​സാ​നി​ക്കു​ന്ന പ്ര​കാ​ര​വും വൈ​കീട്ട് മൂ​ന്നി​​ന് ആ​രം​ഭി​ക്കു​ന്ന പ്ര​കാ​ര​വും പു​ന​:ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്നു. ഏ​പ്രി​ൽ 30 വ​രെ​യു​ള്ള കാ​ല​യ​ള​വി​ലേ​ക്ക് മേ​ൽ​സ​മ​യ ക്ര​മീ​ക​ര​ണം ബാ​ധ​ക​മാ​യി​രി​ക്കു​മെ​ന്ന് ജി​ല്ല ലേ​ബ​ർ ഓ​ഫി​സ​ർ (എ​ൻ​ഫോ​ഴ്സ്മെ​ന്റ്) അ​റി​യി​ച്ചു.

Tags:    
News Summary - sunburn; Kasaragod working hours were ordered

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.