കാസർകോട്: സ്വാതന്ത്ര്യസമരത്തിന് ഊര്‍ജംപകര്‍ന്ന കാസര്‍കോടിെൻറ മണ്ണിനെയറിയാന്‍ വിദ്യാര്‍ഥികള്‍ നടത്തിയ ദ്വിദിന യാത്ര സമാപിച്ചു. ആസാദി കാ അമൃത് മഹോത്സവത്തിെൻറ ഭാഗമായി വിദ്യാഭ്യാസ വകുപ്പാണ് തിരഞ്ഞെടുക്കപ്പെട്ട വിദ്യാര്‍ഥികളെ പങ്കെടുപ്പിച്ച് സ്വാതന്ത്ര്യസമര സന്ദേശ സ്മൃതി യാത്ര ചിരസ്മരണ സംഘടിപ്പിച്ചത്.
മഞ്ചേശ്വരത്തെ രാഷ്ട്രകവി ഗോവിന്ദപൈ സ്മാരകമായ ഗിളിവിണ്ടുവില്‍ ശനിയാഴ്ച ആരംഭിച്ച സന്ദേശ സ്മൃതിയാത്രയില്‍ വിദ്യാര്‍ഥികള്‍ ഞായറാഴ്ച എ.സി.കെ ഭവനം, മടിക്കൈ ഏച്ചിക്കാനം തറവാട്, നീലേശ്വരം രാജാസ്, കുട്ടമത്ത് ഭവനം, ടി.എസ്. തിരുമുമ്പ് ഭവനം എന്നിവിടങ്ങളില്‍ സന്ദര്‍ശനം നടത്തി.
കയ്യൂര്‍ രക്തസാക്ഷി മഠത്തില്‍ അപ്പു (രക്തസാക്ഷി ഭവനത്തില്‍) നടന്ന സമാപന സമ്മേളനം എം. രാജഗോപാലന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. കയ്യൂര്‍ചീമേനി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കെ.പി. വത്സലന്‍, വൈസ് പ്രസിഡൻറ് ശാന്ത, വിദ്യാഭ്യാസ ഉപഡയറക്ടര്‍ കെ.വി. പുഷ്പ, ഡയറ്റ് പ്രന്‍സിപ്പല്‍ ഡോ. എം. ബാലന്, സര്‍വശിക്ഷ കേരള ഡി.പി.സി രവീന്ദ്രന്, കൈറ്റ് ജില്ല കോഒാഡിനേറ്റര്‍ പി.സി. രാജേഷ്, ജില്ല ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ എം. മധുസൂദനന്, കാഞ്ഞങ്ങാട് വിദ്യാഭ്യാസ ജില്ല ഓഫിസര്‍ ഭാസ്കരന് ചെറുവത്തൂര്‍, കെ.ജി. സനല്‍ ഷാ, ശ്യാമള തുടങ്ങിയവര്‍ സമ്മാനങ്ങള്‍ വിതരണം ചെയ്തു. വിദ്യാർഥി പ്രതിനിധി ദില്‍ഷ സിജി നന്ദി പറഞ്ഞു. എ.സി.കെ ഭവനം, മടിക്കൈ ഏച്ചിക്കാനം തറവാട് എന്നിവിടങ്ങളില്‍ സന്ദേശയാത്രക്കുള്ള സ്വീകരണപരിപാടി ജില്ല പഞ്ചായത്ത് പ്രസിഡൻറ് ബേബി ബാലകൃഷ്ണന് ഉദ്ഘാടനം ചെയ്തു. പ്രഫ. വി. കുട്ടന് പ്രഭാഷണം നടത്തി. മടിക്കൈ പഞ്ചായത്ത് പ്രസിഡൻറ് എസ്. പ്രീത അധ്യക്ഷത വഹിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.