കാസർകോട്: സ്കൂൾ തുറക്കാൻ നാലുദിവസം മാത്രം ശേഷിക്കെ താൽക്കാലിക അധ്യാപകരെ നിയമിക്കാനുള്ള പെടാപാടിലാണ് സ്കൂൾ അധികൃതർ. ദിവസക്കൂലിക്ക് അധ്യാപകരെ നിയമിക്കാൻ അനുമതി ഒക്ടോബർ 22നാണ് ഉത്തരവിറങ്ങിയത്. വൈകി ഉത്തരവിറങ്ങിയതിനാൽ സ്കൂളുകളിൽ ഇൻറർവ്യൂ കാലമാണിപ്പോൾ. നവംബർ ഒന്നിനു മുമ്പ് ഇൻറർവ്യൂ പൂർത്തിയാക്കുകയാണ് ലക്ഷ്യം. എല്ലാ ഇൻറർവ്യൂവുകളും ഒന്നിച്ച് വന്നതിനാൽ ഉദ്യോഗാർഥികൾക്കും പ്രയാസമേറെ. വിവിധ സ്കൂളുകളിൽ ഹാജരാകാൻ കഴിയാത്ത സ്ഥിതിയാണ്. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ അധ്യാപക ഒഴിവുകൾ ഉള്ള ജില്ലയാണ് കാസർകോട്. ജില്ലയിലെ മിക്ക സ്കൂളുകളിലും ഇൻറർവ്യൂ നടപടികൾ പുരോഗമിക്കുകയാണ്. ജില്ലയിൽ എൽ.പി, യു.പി, ഹൈസ്കൂൾ, ഹയർസെക്കൻഡറി, വൊക്കേഷനൽ ഹയർസെക്കൻഡറി വിഭാഗത്തിലായി 600ലേറെ ഒഴിവുണ്ടെന്നാണ് കണക്ക്.
അധ്യാപക ഒഴിവുകള്‍
പെര്‍ഡാല ഗവ. ഹൈസ്‌കൂളില്‍ എച്ച്. എസ്.ടി മാത്‍സ്, സോഷ്യല്‍ സയന്‍സ്, അറബിക്, ഫിസിക്കല്‍ സയന്‍സ് യു.പി.എസ്.ടി.(മലയാളം-രണ്ട്), എല്‍.പി.എസ്.ടി(മലയാളം), സംസ്‌കൃതം ജൂനിയര്‍ (പാര്‍ട് ടൈം) എന്നീ തസ്തികകളില്‍ അധ്യാപക ഒഴിവുണ്ട്. കൂടിക്കാഴ്ച ഒക്ടോബര്‍ 29ന് രാവിലെ 10.30 ന്. ഫോണ്‍: 04998284225, 8075707200.
ചെര്‍ക്കള ജി.എം.യു.പി സ്‌കൂളില്‍ എല്‍.പി.എസ്.എ മലയാളം-ഒന്ന്, ജൂനിയര്‍ പാര്‍ട്ട് ടൈം ഹിന്ദി-ഒന്ന് എന്നീ ഒഴിവിലേക്ക് കൂടിക്കാഴ്ച ഒക്ടോബര്‍ 30 ന് രാവിലെ 10 ന് സ്‌കൂള്‍.
അഗസറഹൊളെ ഗവ.യു.പി.സ്‌കൂളില്‍ എല്‍.പി.എസ്.എ (കന്നട മീഡിയം)-രണ്ട്, ജൂനിയര്‍ ലാംഗ്വേജ് ഹിന്ദി (പാര്‍ട്ട് ടൈം-ഒന്ന്, ജൂനിയര്‍ അറബിക് (ഫുള്‍ടൈം-ഒന്ന്) തസ്തികകളില്‍ അഭിമുഖം ഒക്ടോബര്‍ 29 ന് രാവിലെ 11 ന്.
തളങ്കര ജി.എം.വി.എച്ച്.എസ്.എസ്.വി.എച്ച്.എസ്.ഇ വിഭാഗത്തില്‍ ഫിസിക്‌സ്, കെമിസ്ട്രി, എൻറര്‍പ്രണര്‍ഷിപ് െഡവലപ്‌മെൻറ് എന്നീ വിഷയങ്ങളില്‍ നോണ്‍ വൊക്കേഷനല്‍ അധ്യാപകരുടെയും ഫ്രൻറ്ലൈന്‍ ഹെല്‍ത്ത് വര്‍ക്കര്‍ വിഷയത്തില്‍ വൊക്കേഷനല്‍ ഇന്‍സ്ട്രക്ടറുടെയും ഓരോ ഒഴിവിൽ കൂടിക്കാഴ്ച നവംബര്‍ രണ്ടിന് ഉച്ചക്ക് 1.30ന്. ഫോണ്‍: 7736265671.
മുള്ളേരിയ ജി.വി.എച്ച്.എസ് ഹൈസ്‌കുള്‍ വിഭാഗത്തില്‍ ഫിസിക്കല്‍ സയന്‍സ് (മലയാളം - രണ്ടൊഴിവ്) കന്നട മാധ്യമത്തില്‍ ഗണിത ശാസ്ത്രം (ഒരൊഴിവ്). കൂടിക്കാഴ്ച ഒക്ടോബര്‍ 28 ന് രാവിലെ 10.30 ന്. ഫോണ്‍: 9495015179
ഉദുമ ഗവ.ഹൈസ്കൂളിൽ ഗണിതം( മലയാളം മീഡിയം ), മലയാളം, സോഷ്യൽ സയൻസ് (കന്നട മീഡിയം ), കന്നഡ, വിഷയങ്ങളിൽ ഓരോന്നും, ഫിസിക്കൽ സയൻസ് (മലയാളം മീഡിയം ) രണ്ടും, ജൂനിയർ അറബിക് വിഷയത്തിലും ഒഴിവുണ്ട്. ഒക്ടോബർ 28 ന് രാവിലെ 10.30 ന് കൂടിക്കാഴ്ച ഫോൺ: 94476 59902.
ഉപ്പള ഗവ.ഹൈസ്കൂളിൽ എൽ.പി(, മലയാളം-2), യു.പി.എസ്.ടി ( മലയാളം 2) യു.പി.എസ്.ടി (കന്നട1), ജൂനിയർ അറബിക്- 1, എച്ച്.എസ്.ടി.(അറബിക്-1) കന്നട എച്ച്.എസ്.ടി(കണക്ക് -1) എന്നീ ഒഴിവുകളിലേക്ക് ഇൻറർവ്യു 27ന് രാവിലെ 11 മണിക്ക്. ഫോൺ- 9446063502.
വാവടുക്കം ഗവ.എൽ.പി സ്കൂളിൽ എൽ.പി.എസ്. ടി(മലയാളം). ഇൻറർവ്യൂ 28ന് രാവിലെ 11 മണി.
കോളിയടുക്കം ഗവ. യു.പി സ്കൂളിൽ യു.പി.എസ്.ടി മലയാളം തസ്തികകളിലേക്ക് ഇൻറർവ്യൂ 29ന് രാവിലെ 10.30 ന്.
കുമ്പള ജി.എഫ്.എൽ.പി സ്കൂളിൽ എൽ.പി.എസ്.എ(മലയാളം) മൂന്ന് ഒഴിവുകളിലേക്കും ഒരു ഫുൾ ടൈം അറബിക് ഒഴിവിലേക്കും ഇൻറർവ്യൂ 27ന് രാവിലെ 11 മണി.
ഗവ. എൽ.പി.എസ് തെക്കിൽ ഈസ്റ്റ് എൽ.പി.എസ്.ടി മലയാളം തസ്തികയിലേക്ക് (2 ഒഴിവ് )ഇൻറർവ്യൂ 28ന് രാവിലെ 11.30 ഫോൺ: 9447693440.
ജി.എച്ച്.എസ്.എസ്. ചെർക്കള സെൻട്രലിൽ ഹൈസ്കൂൾ വിഭാഗത്തിൽ എച്ച്.എസ്.എ മാത്‍സ്, എച്ച്.എസ്.എ ഫിസിക്കൽ സയൻസ് ഓരോ ഒഴിവിലേക്കും , യു.പി.എസ്.എ മലയാളം (3), ജൂനിയർ ലാംഗ്വേജ് ടീച്ചർ ഹിന്ദി (1 ) , എൽ.പി.എസ്.എ മലയാളം (4) ഒഴിവുകളിൽ ഇൻറർവ്യൂ 29ന് രാവിലെ 9.30.ചീമേനി ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ എച്ച്.എസ്.ടി ഹിന്ദി, ഫിസിക്കൽ സയൻസ്, അറബിക് (പി.ടി), എൽ.പി.എസ്.ടി (1),യു.പി.എസ്.ടി ( 1)എന്നീ ഒഴിവുകളിലേക്ക് കൂടിക്കാഴ്ച 29 ന് രാവിലെ10.30 ന്. ഫോൺ: 9400783257.
പള്ളിക്കര ജി.എം.യു.പി സ്കൂളിൽ യു.പി.എസ്.ടി, അറബിക് അധ്യാപക ഒഴിവുണ്ട്. 28ന് രാവിലെ 11ന് യു.പി.എസ്.ടി, രണ്ടുമണിക്ക് അറബി ഇൻറർവ്യൂ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.