കാഞ്ഞങ്ങാട്: മുട്ടുന്തലയിൽ ലഹരിക്കെതിരായ പോരാട്ടത്തിലും ഒരുമിച്ച് ജുമാമസ്ജിദും മുത്തപ്പൻ ക്ഷേത്രവും. ഹോസ്ദുർഗ് ജനമൈത്രി പൊലീസിന്റെ സഹകരണത്തോടെ മുട്ടുന്തല മുസ്ലിം ജമാഅത്ത് കമ്മറ്റിയുടെ അങ്കണത്തിൽ മുട്ടുന്തല മുസ്ലിം ജമാഅത്ത് കമ്മിറ്റിയും മുട്ടുന്തല മുത്തപ്പൻ ക്ഷേത്ര കമ്മിറ്റിയും സംയുക്തമായി സംഘടിപ്പിച്ച ലഹരിവിരുദ്ധ ബോധവത്കരണ സദസ്സ് മാനവ സംഗമം ഡിവൈ.എസ്.പി പി.ബാലകൃഷ്ണൻ നായർ ഉദ്ഘാടനം ചെയ്തു. ജുമാമസ്ജിദ് പ്രസിഡന്റ് സൺലൈറ്റ് അബ്ദുറഹ്മാൻ ഹാജി അധ്യക്ഷത വഹിച്ചു. ഇൻസ്പെക്ടർ കെ.പി. ഷൈൻ മുഖ്യപ്രഭാഷണം നടത്തി.
സബ് ഇൻസ്പെക്ടർ ആർ. ശരത്ത്, വാർഡ് അംഗങ്ങളായ ഇബ്രാഹിം ആവിക്കൽ, ഷിബു, സി.എച്ച്. ഹംസ, കൊളവയൽ ലഹരിമുക്ത ജാഗ്രത സമിതി ചെയർമാൻ എം.വി. നാരായണൻ, കൺവീനർ ഷംസുദ്ദീൻ കൊളവയൽ, മുത്തപ്പൻ ക്ഷേത്രം കമ്മറ്റി സെക്രട്ടറി ഇ.വി. രവീന്ദ്രൻ, ചീഫ് ഇമാം ഹാഫിസ് മഷ്ഹൂദ് ഫൈസി, ജുമാമസ്ജിദ് കമ്മിറ്റി സെക്രട്ടറി റഷീദ് മുട്ടുന്തല, മൊയ്തു മമ്മു ഹാജി, അബ്ദുൽ ഖാദർ ഹാജി, റഹ്മത്ത് ബിസ്മില്ല, അബ്ദുല്ല ഹാജി, ജനമൈത്രി ബീറ്റ് ഓഫിസർ കെ. രഞ്ജിത്ത് കുമാർ എന്നിവർ സംസാരിച്ചു.
ലഹരിക്കെതിരെ ഗോൾ
കാസർകോട്: ലഹരിക്കെതിരെ ബോധവത്കരണ പരിപാടിയുമായി ഹോസ്ദുര്‍ഗ് എന്‍.എസ്.എസ് 'ലഹരിക്കെതിരെ ഗോളടിക്കൂ' ഷൂട്ടൗട്ട് മത്സരം നടത്തി.
ഹോസ്ദുര്‍ഗ് ഗവ. ഹയര്‍സെക്കൻഡറി സ്കൂള്‍ നാഷനല്‍ സര്‍വിസ് സ്കീമിന്റെ ആഭിമുഖ്യത്തില്‍ ഹോസ്ദുർഗ് എക്സൈസ് വിഭാഗത്തിന്റെ സഹകരണത്തോടെയാണ് ഷൂട്ടൗട്ട് മത്സരം നടത്തിയത്. കാഞ്ഞങ്ങാട് നഗരസഭ കൗണ്‍സിലര്‍ വന്ദന ബല്‍രാജ് മത്സരം ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് സന്തോഷ് കുശാല്‍ നഗര്‍ അധ്യക്ഷത വഹിച്ചു.
സിവില്‍ എക്സൈസ് ഓഫിസര്‍മാരായ അബ്ദുൽ സലാം, ഷമീല്‍, ഗീത, അധ്യാപകരായ എന്‍. സദാശിവന്, ഡോ. എം. കലേഷ്, കിഷോര്‍ കുമാര്‍ എന്നിവര്‍ സംസാരിച്ചു. പ്രിന്‍സിപ്പൽ ഡോ. എ.വി. സുരേഷ് ബാബു സ്വാഗതവും സി.കെ. അജിത് കുമാര്‍ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.