നീലേശ്വരം: റെയിൽവേ സ്റ്റേഷനു സമീപം പാർക്ക് ചെയ്ത ബൈക്ക് മോഷണം പോയി. തിങ്കളാഴ്ച രാവിലെയാണ് ബൈക്ക് കാണാതായത്. KL.60.B9122 നമ്പർ ഹോണ്ട ഷൈൻ മോട്ടോർ ബൈക്കാണ് കളവ് പോയത്. നീലേശ്വരം പട്ടേനയിലെ ഇ.കെ സുനിൽരാജിെന്റ ഉടമസ്ഥതയിലുള്ളതാണ്. തിങ്കളാഴ്ച രാവിലെ 7.30നും 8.30നും ഇടയിലാണ് കാണാതായത്.
വാഹനം മോഷ്ടിച്ച് രക്ഷപ്പെടുന്ന ഒരാളുടെ ചിത്രം സമീപത്തെ സി.സി.ടി.വി കാമറയിൽ പൊലീസ് കണ്ടെത്തി. യുവാവിെന്റ തലയിൽ ഹെൽമറ്റ് കാണപ്പെട്ടതിനാൽ തിരിച്ചറിയാൻ കഴിഞ്ഞിട്ടില്ല. വാഹനം എവിടെയെങ്കിലും കാണപ്പെട്ടാൽ നീലേശ്വരം സ്റ്റേഷനിൽ അറിയിക്കണമെന്ന് പൊലീസ് അറിയിച്ചു. ഫോൺ: 04672280240.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.