നീലേശ്വരം മണ്ഡലം കമ്മിറ്റി മെഴുകുതിരി കത്തിച്ച് നടത്തിയ

ഐക്യദാർഢ്യ ജ്വാല

ദുരവസ്ഥ നാടറിഞ്ഞു, ഇനി കാത്തിരിക്കാം

കാസർകോട്: ആരോഗ്യരംഗത്ത് കാസർകോടിന്റെ പരിമിതികൾ ദയാബായിയിലൂടെ വീണ്ടും നാടാകെയറിഞ്ഞു. ഭരണ സിരാകേന്ദ്രത്തിനു മുന്നിൽ 82കാരിയുടെ നിരാഹാരം 18ദിവസം പിന്നിട്ടപ്പോഴേക്കും പിന്തുണയുമായി ഒട്ടേറെ പേരെത്തി.

പ്രതിപക്ഷനേതാവ് വി.ഡി. സതീശന്റെ നേതൃത്വത്തിൽ യു.ഡി.എഫ് നേതാക്കൾ പിന്തുണയുമായി എത്തിയപ്പോൾ മുഖ്യമന്ത്രി നിയോഗിച്ച മന്ത്രിതല സംഘം ദയാബായിയെ വന്ന് വീണ്ടും കണ്ടു.

സമര നായിക നിർദേശിച്ച എല്ലാ ഭേദഗതികളും മന്ത്രിമാർ അംഗീകരിച്ചു. 18ദിവസത്തെ സമരത്തിലൂടെ ജില്ലയുടെ ചികിത്സ രംഗത്തെ കുറവുകൾ വീണ്ടും ചർച്ചയായി. എയിംസ് ഒഴികെ ബാക്കിയെല്ലാം അംഗീകരിച്ചതായി മുഖ്യമന്ത്രിയും പറഞ്ഞതോടെ ഇനി അതിനുള്ള കാത്തിരിപ്പിലാണ് ജില്ല.

എൻഡോസൾഫാൻ ദുരിത ബാധിതരെ കണ്ടെത്താൻ രണ്ടുമാസത്തിനകം അപേക്ഷ ക്ഷണിച്ച് മെഡിക്കൽ ക്യാമ്പ് നടത്തുമെന്നതാണ് പ്രധാന ഉറപ്പ്. പല കാരണങ്ങളാൽ അഞ്ചുവർഷമായി നിലച്ചുപോയ ക്യാമ്പ് ഉടൻ നടത്താൻ തന്നെയാണ് തീരുമാനം.

എന്നാൽ, പണി പൂർത്തിയാകാത്ത ഉക്കിനടുക്കയിലെ മെഡിക്കൽ കോളജിന്റെ കാര്യത്തിൽ എന്ത് ചെയ്യുമെന്നത് കാത്തിരുന്നു കാണേണ്ടി വരും. 2013 നവംബർ 30ന് തറക്കല്ലിട്ട കോളജിന്റെ ആശുപത്രി കെട്ടിടം പോലും പൂർത്തീയായിട്ടില്ല.

പത്തുവർഷമാവാറായിട്ടും പണി പൂർത്തീകരിക്കാത്തതിൽ സർക്കാറിന് ഒരു ന്യായീകരണവുമില്ല. കോവിഡ് കാല അടിയന്തര സാഹചര്യം മുൻനിർത്തി പണി പൂർത്തീകരിച്ച ഭരണ കാര്യാലയത്തിൽ 11 ഡോക്ടർമാരുമായി ഒ.പി തുടങ്ങിയതാണ് ആകെയുള്ളത്. കിടത്തിച്ചികിത്സ തുടങ്ങാൻ ഇനിയും കാത്തിരിക്കണം.

ജില്ലയിൽ ആദ്യമായി സർക്കാർ ആശുപത്രികളിലേക്ക് അടുത്തിടെ രണ്ട് ന്യൂറോളജിസ്റ്റുമാരെ നിയമിച്ചെങ്കിലും ഒരാളാണ് ജോലിയിൽ പ്രവേശിച്ചത്.

ഡോക്ടർമാരെ നിയമിച്ചതല്ലാതെ ജില്ല ആശുപത്രി, ജനറൽ ആശുപത്രി എന്നിവിടങ്ങളിൽ ഇതിനുള്ള സാങ്കേതിക സൗകര്യമൊന്നുമില്ല. എൻഡോസൾഫാൻ ദുരിത ബാധിതർക്കുള്ള സാന്ത്വന ചികിത്സ സൗകര്യവും ഒരുക്കേണ്ടതുണ്ട്. എല്ലാ ഉറപ്പുകളിലും പ്രതീക്ഷയർപ്പിച്ചിരിക്കുകയാണ് ജില്ല.

തെരുവുകളിൽ അടങ്ങാത്ത സമരാവേശം

കാസർകോട്: സെക്രട്ടേറിയറ്റ് നടയിൽ ദയാബായിയുടെ സമരവും ചർച്ചയും നടക്കുമ്പോൾ സമരാവേശവുമായി ജില്ലയും. ഒക്ടോബർ രണ്ടിന് ദയാബായിയുടെ നിരാഹാരം തുടങ്ങിയതു മുതൽ ജില്ലയിൽ വിവിധ പരിപാടികളാണ് നടന്നത്.

നിരാഹാരത്തിന്റെ പതിനെട്ടാം ദിവസമായ ബുധനാഴ്ച കാസർകോട് കലക്ടറേറ്റ് ഉപരോധിച്ചു. എയിംസ് കാസർകോട് ജനകീയ കൂട്ടായ്മയുടെ ബഹുജന മാർച്ചിനു ശേഷമാണ് കലക്ടറേറ്റ് ഉപരോധം നടത്തിയത്. രാജ്‌മോഹൻ ഉണ്ണിത്താൻ എം.പി ഉദ്ഘാടനം ചെയ്തു.

എയിംസ് കൂട്ടായ്മ പ്രസിഡന്റ്‌ ഗണേഷ് അരമങ്ങാനം അധ്യക്ഷത വഹിച്ചു. എൻ.സി.പി. മഞ്ചേശ്വരം മണ്ഡലം പ്രസിഡന്റ്‌ മഹമൂദ് കൈക്കമ്പ, ആർ.എസ്.പി ജില്ല സെക്രട്ടറി ഹരീഷ് നമ്പ്യാർ, കേരള കോൺഗ്രസ്‌ ജെ ജില്ല സെക്രട്ടറി നാഷനൽ അബ്ദുല്ല, ബ്ലോക്ക്‌ പഞ്ചായത്ത് അംഗം ജമീല അഹമ്മദ്, കണിഷ മഹാസഭ നേതാവ് കുഞ്ഞി കൃഷ്ണൻ ജ്യോൽസ്യർ, ഗോത്ര വർഗ സഭ നേതാവ് കൃഷ്ണൻ പരപ്പച്ചാൽ, റിട്ട. പൊലീസ് അസി. കമീഷണർ ടി. ബഷീർ അഹമ്മദ്‌, മർച്ചന്റ് നേവി അസോസിയേഷൻ ജില്ല പ്രസിഡന്റ്‌ രാജേന്ദ്രൻ മുതിയക്കാൽ, ജനറൽ സെക്രട്ടറി പി.വി. ജയരാജ്, എയിംസ് കൂട്ടായ്മ മുൻ ട്രഷറർ ആനന്ദൻ പെരുമ്പള, ഹക്കീം ബേക്കൽ, സിസ്റ്റർ ജയ ആന്റോ മംഗലത്ത്, ടി.ഇ. അൻവർ, ജസ്സി അനിൽ, ഉമ്മു ഹാനി, ഗീത ജോൺ, കുന്നിൽ അബ്ബാസ് ഹാജി, ഉസ്മാൻ കടവത്ത്, പി.എം. ഫൈസൽ, കെ.എം.ഫൈസൽ , മുനീർ റോഡ് ചെർക്കള, ജാഫർ ചെർക്കള, അബ്ദുൽ റഹീം അല്ലാമ, സുഹറ പടന്നക്കാട് തുടങ്ങിയവർ സംബന്ധിച്ചു.

മാർച്ച്‌ ചെർക്കളയിൽ ചെങ്കള ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്‌ ഖാദർ ബദ്രിയ ഫ്ലാഗ് ഓഫ് ചെയ്തു. നാസർ ചെർക്കളം സ്വാഗതവും നവാസ് പെർള നന്ദിയും പറഞ്ഞു.

കാഞ്ഞങ്ങാട്ട് ഉണർത്തുപാട്ട്

'മുഖ്യമന്ത്രി കാണണം' മുദ്രാവാക്യവുമായി എയിംസ് ജനകീയ കൂട്ടായ്മ 'ദയ' എന്ന പേരിൽ കാഞ്ഞങ്ങാട്ട് ഉണർത്ത് പരിപാടി നടത്തി. മുഖ്യമന്ത്രിയുടെ കാഞ്ഞങ്ങാട്ടെ പരിപാടിയുടെ പശ്ചാത്തലത്തിലായിരുന്നു ചടങ്ങ്. എയിംസ് കൂട്ടായ്മ പ്രസിഡന്റ്‌ ഗണേഷ് അരമങ്ങാനം ഉദ്ഘാടനം ചെയ്തു. എക്സിക്യൂട്ടിവ് അംഗം അഹമ്മദ് കിർമാണി അധ്യക്ഷത വഹിച്ചു.

ജമീല അഹമ്മദ്‌, ഹക്കീം ബേക്കൽ, ഫൈസൽ ചേരക്കാടത്ത്, ഹരീഷ്ചന്ദ്രൻ കാഞ്ഞങ്ങാട്, അഡ്വ. ടി.ഇ. അൻവർ, കെ.വി. പ്രകാശ് നീലേശ്വരം, മുഹമ്മദ്‌ ഈച്ചിലിങ്കാൽ, ജസ്സി മഞ്ചേശ്വരം, അബ്ബാസ് ഹാജി കുന്നിൽ, എ.കെ. മാലതി , സുമിത നീലേശ്വരം, സുഹറ പടന്നക്കാട്, ഗീതാമ്മ, ഫാത്തിമ കാഞ്ഞങ്ങാട്, ലിസ്സി കൊടവലം, റഷീദ കള്ളാർ, പ്രകാശൻ നീലേശ്വരം, ഉസ്മാൻ പള്ളിക്കാൽ, ശാക്കിറ കല്ലൂരാവി, സൈനബ കല്ലൂരാവി, മിഷാൽ റഹ്മാൻ, ലൈജു മാലക്കല്ല്, ശ്രീജിത്ത് കുറുവ എന്നിവർ സംബന്ധിച്ചു. സിസ്റ്റർ ജയ ആന്റോ മംഗലത്ത് സ്വാഗതവും ഉമ്മു ഹാനി നന്ദിയും പറഞ്ഞു.

ഐക്യദാർഢ്യ ജ്വാല

നീലേശ്വരം: എൻഡോസൾഫാൻ ഇരകളെ അധിക്ഷേപിക്കുന്ന രീതിയിൽ പ്രസ്താവന നടത്തിയ സി.എച്ച്. കുഞ്ഞമ്പു എം.എൽ.എക്കെതിരെയും ആരോഗ്യ മേഖലയിൽ ഇടതുസർക്കാർ കാസർകോടിനോട് കാണിക്കുന്ന അവഗണനക്കെതിരെയും നീലേശ്വരം മണ്ഡലം കോൺഗ്രസ് കമ്മിറ്റി മെഴുകുതിരി കത്തിച്ച് ഐക്യദാർഢ്യ ജ്വാല സംഘടിപ്പിച്ചു.

കോൺവെന്റ് ജങ്ഷനിൽനിന്ന് മാർക്കറ്റ് ജങ്ഷനിലേക്ക് പ്രകടനവും നടത്തി.ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് മഡിയൻ ഉണ്ണികൃഷ്ണൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് പി. രാമചന്ദ്രൻ അധ്യക്ഷത വഹിച്ചു.

എറുവാട്ട് മോഹനൻ, എം. രാധാകൃഷ്ണൻ, കെ. രാജഗോപാലൻ നായർ, ബാബു മൂത്തല, പ്രകാശൻ കൊട്ടറ, എം.വി. ഭരതൻ, പി. അരവിന്ദാക്ഷൻ നായർ, കെ. ഭാസ്കരൻ, കെ. കുഞ്ഞികൃഷ്ണൻ, സി. വിദ്യാധരൻ, കെ.വി. സുരേഷ് കുമാർ, കെ.വി. ശശികുമാർ, കെ. ചന്ദ്രശേഖരൻ, ടി. സുകുമാരൻ, പി. പുഷ്കരൻ, ടി.വി.ആർ. സൂരജ്, ശിവൻ അറുവാത്ത്, സി.കെ. രോഹിത്ത്, സതീഷ് കരിങ്ങാട്ട്, വി.കെ. രാമചന്ദ്രൻ, പി. രമേശൻ നായർ, പി.യു.കെ. നായർ എന്നിവർ സംസാരിച്ചു.

Tags:    
News Summary - The situation is resolved- all the requirements accepted except AIIMS approval

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.