representational image

യുവതിയെ കുത്തിക്കൊലപ്പെടുത്തി യുവാവ് സ്വയം കഴുത്തുമുറിച്ച്​ മരിച്ചു

മംഗളൂരു: സുഹൃത്തായ യുവതിയെ കുത്തിക്കൊലപ്പെടുത്തിയശേഷം സ്വന്തം കഴുത്തുമുറിച്ച്​ യുവാവ്​ മരിച്ചു. ദേശീയപാത ഉഡുപ്പിക്കടുത്ത സന്ധെക്കട്ടയിലാണ്​ ദാരുണ സംഭവം. സ്കൂട്ടറിൽ സഞ്ചരിക്കുകയായിരുന്ന യുവതിയെ തടഞ്ഞുനിർത്തി കത്തികൊണ്ട് കുത്തിയ യുവാവ് അതേ ആയുധം ഉപയോഗിച്ചാണ്​ കഴുത്തുമുറിച്ചത്​. നാട്ടുകാർ ആശുപത്രിയിലെത്തിച്ച ഇരുവരും മരിച്ചു. സൗമ്യശ്രീ (26), സന്ദേശ് കുളൽ (26) എന്നിവരാണ് മരിച്ചത്.

സന്ധെകട്ടയിൽ ബാങ്കിൽ ഡാറ്റ ഓപറേറ്ററായി ജോലി ചെയ്യുന്ന, കക്കുഞ്ചെ വിട്ടൽ ഭണ്ഡാരി-സുശീല ദമ്പതികളുടെ മകളാണ്​ സൗമ്യശ്രീ. ഉഡുപ്പിയിലെ മെഡിക്കൽ ഷോപ്പിൽ കമ്പ്യൂട്ടർ ഓപറേറ്ററാണ് സന്ദേശ്. ഇരുവരും ഏഴ് വർഷമായി സുഹൃത്തുക്കളാണെന്ന് പൊലീസ് പറഞ്ഞു. ഏതാനും ദിവസം മുമ്പ് മറ്റൊരു യുവാവുമായി സൗമ്യശ്രീയുടെ വിവാഹനിശ്ചയം കഴിഞ്ഞിരുന്നു. ഇതേച്ചൊല്ലിയുണ്ടായ വാക്കേറ്റത്തുടർന്നാണ് അക്രമത്തിലും കൊലയിലും കലാശിച്ചതെന്ന്​ പൊലീസ്​ പറഞ്ഞു.



Tags:    
News Summary - The young man stabbed himself to death and strangled himself

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.