തീ​ക്കു​ഴി​ച്ചാ​ലി​ൽ അ​ടി​പ്പാ​ത വേ​ണ​മെ​ന്ന് ആ​വ​ശ്യ​​പ്പെ​ടു​ന്ന പ്ര​ദേ​ശം

തീക്കുഴിച്ചാലിൽ അടിപ്പാത വേണമെന്ന ആവശ്യവുമായി നാട്ടുകാർ രംഗത്ത്

ചെ​റു​വ​ത്തൂ​ർ: പി​ലി​ക്കോ​ട് ഗ​വ.​ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്‌​കൂ​ളി​ന് സ​മീ​പം തീ​ക്കു​ഴി​ച്ചാ​ലി​ൽ അ​ടി​പ്പാ​ത നി​ർ​മി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് നാ​ട്ടു​കാ​ർ.

പി​ലി​ക്കോ​ട് ഗ്രാ​മ​പഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് പി.​പി. പ്ര​സ​ന്ന​കു​മാ​രി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ജി​ല്ല ക​ല​ക്ട​ർ ഭ​ണ്ഡാ​രി സ്വാ​ഗ​ത് രൺ​വീ​ർ​ച​ന്ദി​ന് നി​വേ​ദ​നം ന​ൽ​കി.

നൂ​റ്റാ​ണ്ടു​ക​ളാ​യി ന​ട​ന്നു​വ​രു​ന്ന ര​യ​ര​മം​ഗ​ലം ഭ​ഗ​വ​തി ക്ഷേ​ത്ര​ത്തി​ൽനി​ന്നു​ള്ള ഏ​ച്ചി​ക്കു​ള​ങ്ങ​ര ആ​റാ​ട്ട് ക​ട​ന്നു​പോ​കു​ന്ന​തി​നും പി​ലി​ക്കോ​ട് ഗ​വ. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്‌​കൂ​ൾ വി​ദ്യാ​ർ​ഥി​ക​ളു​ടെ യാ​ത്രാ​സൗ​ക​ര്യം ത​ട​സ്സ​പ്പെ​ടാ​തി​രി​ക്കാ​നും തീ​ക്കു​ഴി​ച്ചാ​ലി​ൽ അ​ടി​പ്പാ​ത അ​നി​വാ​ര്യ​മാ​ണെ​ന്ന് നി​വേ​ദ​ന​ത്തി​ൽ സൂ​ചി​പ്പി​ച്ചു.

പൂ​രോ​ത്സ​വ​ത്തി​ന്റെ ഭാ​ഗ​മാ​യു​ള്ള ഏ​ച്ചി​ക്കു​ള​ങ്ങ​ര ആ​റാ​ട്ട് പി​ലി​ക്കോ​ട് ര​യ​ര​മം​ഗ​ല​ത്ത് നി​ന്നും എ​ത്തു​ന്ന സ്ഥ​ല​മാ​ണി​വി​ടം. വി​ശ്വാ​സ​ത്തി​ന​പ്പു​റം പി​ലി​ക്കോ​ട്ടു​കാ​ർ​ക്ക് പ​ര​സ്പ​രം ഒ​ത്തുകൂ​ടാ​നു​ള്ള വേ​ദി കൂ​ടി​യാ​ണി​വി​ടം. അ​തി​നാ​ൽ ഈ ​പ്ര​ദേ​ശം ന​ഷ്ട​പ്പെ​ടു​ത്താ​ൻ ഇ​വി​ടെ​യു​ള്ള​വ​ർ ത​യാ​റ​ല്ല. പി​ലി​ക്കോ​ട് ഗ​വ.​ഹ​യ​ർ സെ​ക്ക​ൻ​ഡ​റി വി​ദ്യാ​ർ​ഥി​ക​ൾ ക​ട​ന്നുപോ​കു​ന്ന സ്ഥ​ലം കൂ​ടി​യാ​ണി​വി​ടം.

ഒ​പ്പം ഇ​ട​വേ​ള​ക​ളി​ലും പ​രീ​ക്ഷ സ​മ​യ​ത്തും വാ​യ​ന​ക്കാ​യി വി​ദ്യാ​ർ​ഥി​ക​ൾ തി​ര​ഞ്ഞെ​ടു​ക്കു​ന്ന​തും ഈ ​ത​ണ​ലു​ള്ള പ്ര​ദേ​ശ​ത്തെ​യാ​ണ്. അ​ടി​പ്പാ​ത നി​ർ​മി​ച്ചാ​ൽ നി​ല​വി​ലെ എ​ല്ലാ പ്ര​ശ്ന​ങ്ങ​ൾ​ക്കും പ​രി​ഹാ​ര​മാ​കും. അ​ടി​പ്പാ​ത​യു​ടെ ആ​വ​ശ്യ​ക​ത വി​ശ​ദ​മാ​ക്കി​യു​ള്ള നി​വേ​ദ​നം ആ​റാ​ട്ടു​വ​ഴി സം​ര​ക്ഷ​ണ സ​മി​തി ജ​ന​റ​ൽ ക​ൺ​വീ​ന​ർ എം.​പി. പ​ദ്മ​നാ​ഭ​നും ക​ല​ക്ട​ർ​ക്ക് സ​മ​ർ​പ്പി​ച്ചു.

ഗ്രാ​മപ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്റ് എ. ​കൃ​ഷ്ണ​ൻ, ഗ്രാ​മപ​ഞ്ചാ​യ​ത്തം​ഗം പി. ​രേ​ഷ്ണ, ആ​സൂ​ത്ര​ണ സ​മി​തി ഉ​പാ​ധ്യ​ക്ഷ​ൻ കെ. ​പ്ര​ഭാ​ക​ര​ൻ, അം​ഗം സി. ​ഭ​ര​ത​ൻ, ആ​റാ​ട്ടു​വ​ഴി സം​ര​ക്ഷ​ണ സ​മി​തി ക​ൺ​വീ​ന​ർ ടി. ​രാ​ജ​ൻ എ​ന്നി​വ​രും സം​ബ​ന്ധി​ച്ചു.

Tags:    
News Summary - theekuzhichal demanding for footpath

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.