കാസർകോട്: കുമ്പള സ്റ്റേഷനിലെ പ്ലാറ്റ് ഫോം നിർമാണത്തിലെ അശാസ്ത്രീയതകാരണം പരിക്കുപറ്റുന്നത് ട്രെയിൻയാത്രക്കാർക്ക്. കഴിഞ്ഞ ഒരാഴ്ചയായി ആറോളം പേർക്കാണ് കാലിന് പരിക്കേറ്റ് എല്ലുപൊട്ടിയത്. പ്ലാറ്റ്ഫോമിന്റെയും ട്രെയിനിന്റെയും ഇടയിൽപെട്ടാണ് മിക്കവർക്കും അപകടം സംഭവിക്കുന്നത്. പ്ലാറ്റ് ഫോമിന്റെ അശാസ്ത്രീയതയാണ് കാരണമായി പറയുന്നത്. ട്രെയിൻ പാസഞ്ചേഴ്സ് അസോസിയേഷനും യാത്രക്കാരും നിരവധി തവണ പരാതി അറിയിച്ചെങ്കിലും നടപടിയായിട്ടില്ല.
നിലവിൽ കുമ്പള സ്റ്റേഷനിലെ പ്ലാറ്റ്ഫോം നിർമാണത്തിലെ അപാകതയടക്കം വിശദമായി പരാതി യാത്രക്കാർ അധികൃതരെ അറിയിച്ചിട്ടുണ്ട്. റെയിൽവേ എൻജിനീയറിങ് വിഭാഗത്തിൽനിന്ന് ഇതേപ്പറ്റി ചർച്ച ചെയ്യാനും ബന്ധപ്പെട്ടവർക്ക് എമർജൻസി റിപ്പോർട്ട് ചെയ്യാമെന്നും ഉറപ്പുലഭിച്ചിട്ടുണ്ടെന്നാണ് ട്രെയിൻ പാസഞ്ചേഴ്സ് അസോസിയേഷൻ പറയുന്നത്. നിറയെ യാത്രക്കാരുമായി പോകുന്ന കമ്പാർട്ട്മെന്റുകളിൽ വാതിൽപടിയിൽ ഇരുന്ന് യാത്ര ചെയ്യുന്നവർക്കാണ് ഏറെയും അപകടം സംഭവിക്കുന്നത്.
പ്ലാറ്റ് ഫോമിന്റെ അശാസ്ത്രീയത മാറ്റി ജനങ്ങളുടെ ജീവന് വിലകൽപിക്കണമെന്നാണ് ട്രെയിൻ പാസഞ്ചേഴ്സ് അസോസിയേഷൻ ആവശ്യപ്പെടുന്നത്. അതേസമയം, എൻജിനീയറിങ്ങിൽ എന്തെങ്കിലും പിഴവുകളുണ്ടെങ്കിൽ ഉടനെതന്നെ അത് പരിഹരിക്കാനുള്ള ശ്രമം നടത്തുമെന്ന് റെയിൽവേ അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.