തൃക്കരിപ്പൂർ: കോഴിക്കോട്ട് നടക്കുന്ന ദേശീയ ഫുട്ബാൾ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്ന കേരള ടീമിൽ കാസർകോട് ജില്ലയിൽ നിന്ന് മൂന്നുപേർ. ജില്ല ക്യാപ്റ്റൻ എം. അഞ്ജിത, പി. അശ്വതി, പി.പി. ജ്യോതിരാജ് എന്നിവരാണ് കേരളത്തിെൻറ കുപ്പായമണിയുന്നത്. നീലേശ്വരം ബങ്കളം സ്വദേശിയായ അഞ്ജിത ട്രാവൻകൂർ റോയൽസ് ടീമംഗമാണ്. ദേശീയ താരമായ ഇവർ കാലിക്കറ്റ് വാഴ്സിറ്റി താരമാണ്. എം. മണി-എം.നളിനി ദമ്പതിമാരുടെ മകളാണ്.
അഞ്ജിതയോടൊപ്പം റോയൽസിൽ കളിക്കുന്ന പി.അശ്വതിയും ബങ്കളത്തുനിന്നാണ്. കാലിക്കറ്റ് വാഴ്സിറ്റി താരമായ അശ്വതിയും ദേശീയ ചാമ്പ്യൻഷിപ്പിൽ കേരളത്തെ പ്രതിനിധാനംചെയ്തു. പി.രവീന്ദ്രൻ-പി.പി.രജനി ദമ്പതിമാരുടെ മകൾ. ഇരുവരെയും നിതീഷ് ബങ്കളമാണ് പരിശീലിപ്പിച്ചത്. ഇടുക്കി മൂലമറ്റം സ്വദേശിയാണ് ജില്ലയിൽ നിന്നുള്ള മൂന്നാമത്തെ താരം പി.പി. ജ്യോതിരാജ്. വടകര കടത്തനാട് രാജാസ് ഫുട്ബാൾ അക്കാദമി താരമാണ്. ദേശീയ ടീമംഗമാണ്. നജ്മുന്നിസയുടെ ശിക്ഷണത്തിലാണ് ഫുട്ബാളിൽ ഉയരങ്ങൾ താണ്ടിയത്. പുഷ്പരാജൻ-ഗീത ദമ്പതിമാരുടെ മകളാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.