കാഞ്ഞങ്ങാട്: സ്വകാര്യ കമ്പനിയുടെ ടവർ നിർമാണത്തിനെതിരെ നാട്ടുകാർ സംഘടിച്ചതിനെ തുടർന്ന് അജാനൂർ കൊളവയൽ കാറ്റാടിയിൽ സംഘർഷം. ഇഖ്ബാൽ ജങ്ഷനിലെ അബ്ദുൽറഹ്മാെൻറ കാറ്റാടിയിലുള്ള സ്ഥലത്ത് ജിയോയുടെ ടവർ നിർമിക്കാനുള്ള നീക്കമാണ് നാട്ടുകാർ എതിർത്തത്. വെള്ളിയാഴ്ച രാവിലെ ടവർ നിർമാണത്തിനെത്തിയ ജീവനക്കാരെ നാട്ടുകാരും ബി.ജെ.പി നേതൃത്വത്തിലുള്ള പ്രവർത്തകരും തടഞ്ഞു.
സംഘർഷമായതോടെ കാറ്റാടിയിൽ കൂടുതൽ പൊലീസിനെ വിന്യസിച്ചു. സി.പി.എം കുടുംബങ്ങൾ താമസിക്കുന്ന വീടിന് സമീപം നിശ്ചിത പരിധി അകലം പാലിക്കാതെ ടവർ നിർമിക്കുന്നതിനെതിരെ സി.പി.എം എതിർപ്പ് പ്രകടിപ്പിച്ചിരുന്നു. സി.പി.എം നേതൃത്വം ടവർ നിർമാണത്തിനെതിരെ പ്രത്യക്ഷത്തിലുള്ള സമരത്തിൽ നിന്നും പിന്മാറിയെങ്കിലും അണികളിപ്പോഴും ടവർ നിർമാണത്തിനെതിരാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.