തൃക്കരിപ്പൂർ: നടക്കാവിൽ രണ്ട് വ്യാപാര സ്ഥാപനങ്ങൾക്കുനേരെ അതിക്രമം. ടി.വി. രാജഗോപാലെൻറ ബേക്കറിയുടെ ചുമർ തുരന്ന് മാലിന്യം അകത്തിട്ടു.
എം. വിജയെൻറ ബാർബർ ഷോപ്പിനുപിന്നിലെ കല്ലുകൾ ഇളക്കി അകത്തേക്കിട്ട നിലയിലുമാണ്.
ചന്തേര പൊലീസ് അന്വേഷണം ആരംഭിച്ചു. ഇത് രണ്ടാം തവണയാണ് കടകൾക്കുനേരെ ആക്രമണമുണ്ടാകുന്നതെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി ഉദിനൂർ യൂനിറ്റ് പ്രസിഡൻറ് എം. നാരായണൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.