തൃക്കരിപ്പൂർ: വയ്യാത്ത വോട്ടർമാർക്കായി തെരഞ്ഞെടുപ്പ് കമീഷൻ ഏർപ്പാടാക്കിയ വീട്ടിലെ വോട്ട് തിങ്കളാഴ്ച അവസാനിക്കും. 85 വയസിനുമേൽ പ്രായമുള്ളവരേയും ഭിന്നശേഷിക്കാരെയുമാണ് വീട്ടിലെ വോട്ടിനായി പരിഗണിച്ചത്. 18ന് ആരംഭിച്ച വീട്ടിലെ പോളിങ്ങിൽ തൃക്കരിപ്പൂർ മണ്ഡലത്തിൽ 1444 പേരാണ് ഫോറം 12 ഡി വഴി സന്നദ്ധത അറിയിച്ചത്. രണ്ടുദിവസം കൊണ്ട് ഇവരിൽ പകുതിയിലേറെ പേർ സമ്മതിദാന അവകാശം വിനിയോഗിച്ചു. വളരെ ആവേശപൂർവമാണ് ജനാധിപത്യ പ്രക്രിയയിൽ പങ്കാളികളായത്. അപൂർവം ആളുകൾ മാത്രമാണ് സഹായികളെ ആശ്രയിച്ചത്. നേരത്തെ നിശ്ചയിച്ച വിലാസത്തിൽ ഇല്ലാത്ത വോട്ടർമാർക്ക് ആദ്യദിവസം നോട്ടീസ് നൽകി. അടുത്ത ദിവസം ഉദ്യോഗസ്ഥർ ചെല്ലുമ്പോൾ ഇല്ലായെങ്കിൽ അവസരം നഷ്ടമാകും. 22ന് വീട്ടിലെ വോട്ട് അവസാനിക്കുമെങ്കിലും 23ന് ഒരുദിവസം കൂടി നൽകിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.