കാഞ്ഞങ്ങാട്: എയിംസ് ശിപാർശയിൽ ജില്ലയെ ഉൾപ്പെടുത്തുക, ആരോഗ്യ മേഖലയിൽ ജില്ലയോടുള്ള കടുത്ത അവഗണന അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളുമായി എയിംസ് കാസർകോട് ജനകീയ കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ കാഞ്ഞങ്ങാട് മാന്തോപ്പ് മൈതാനിയിൽ നിന്നും പഴയ ബസ് സ്റ്റാൻഡ് വരെ കറുത്ത തുണി പുതച്ച് 'ഉണവ് ഫ്രീഡം മാർച്ച്' നടത്തി. കണ്ണൂർ യൂനിവേഴ്സിറ്റി മലയാള വിഭാഗം മുൻ ഡയറക്ടർ ഡോ. എ.എം. ശ്രീധരൻ മാർച്ച് ഉദ്ഘാടനം ചെയ്തു.
എയിംസ് കൂട്ടായ്മ പ്രസിഡന്റ് ഗണേഷ് അരമങ്ങാനം അധ്യക്ഷത വഹിച്ചു. മുസ്‌ലിം ലീഗ് നേതാവ് എ. ഹമീദ് ഹാജി, ഡി.സി.സി മുൻ പ്രസിഡന്റ് ഹക്കീം കുന്നിൽ, സി.എം.പി. നേതാവ് വി. കമ്മാരൻ, ഹിന്ദു ഐക്യവേദി ഹോസ്ദുർഗ് താലൂക്ക് സെക്രട്ടറി പറശ്ശിനി പ്രകാശൻ, തീയ്യ മഹാസഭ ജില്ല പ്രസിഡന്റ് പി.സി. വിശ്വംഭര പണിക്കർ, കേരള നൽക്കദായ സമുദായ സമാജം സംസ്ഥാന പ്രസിഡന്റ് ഹരീഷ്ചന്ദ്രൻ കാഞ്ഞങ്ങാട്, എൻഡോസൾഫാൻ വിരുദ്ധ സെൽ ജില്ല ജനറൽ കൺവീനർ കെ.ബി. മുഹമ്മദ് കുഞ്ഞി, കേരള സ്റ്റേറ്റ് സീനിയർ സിറ്റിസൺ ഫോറം ജില്ല പ്രസിഡന്റ് ടി. അബൂബക്കർ ഹാജി, അതിജീവനം ചാരിറ്റബിൾ സൊസൈറ്റി ജില്ല സെക്രട്ടറി രാമചന്ദ്രൻ ചീമേനി, പ്രമുഖ സാഹിത്യകാരൻ പ്രേമചന്ദ്രൻ ചോമ്പാല, ന്യൂനപക്ഷ വിദ്യാഭ്യാസ സമിതി നേതാവ് സി. മുഹമ്മദ് കുഞ്ഞി, വ്യാപാരി വ്യവസായി ഏകോപന സമിതി നേതാക്കളായ സൂര്യ നാരായണ ഭട്ട്, ജംഷീദ് പാലക്കുന്ന്, മുരളി പള്ളം, അജാനൂർ ഗ്രാമ പഞ്ചായത്തംഗം ഹാജറ സലാം, അർബൻ സൊസൈറ്റി ഡയറക്ടർ എ. ലീലാവതി, തീയ്യ മഹാസഭ വനിത ജില്ല പ്രസിഡന്റ് ഷൈജ സായി, വനിത ലീഗ് നേതാവ് ഖൈറുന്നിസ കമാൽ, കൂട്ടായ്മ ട്രഷറർ സലീം സന്ദേശം ചൗക്കി, എം.ബി.കെ. പ്രതിനിധി ഹക്കീം ബേക്കൽ, ബഷീർ കൊല്ലമ്പാടി, ഫൈസൽ ചേരക്കാടത്ത്, പ്രവാസി കോൺഗ്രസ് നേതാവ് മുരളീധരൻ കെ.വി. പടന്നക്കാട്, അഹമ്മദ് ഷാഫി അതിജീവനം, രതീഷ് കുണ്ടംകുഴി അതിജീവനം, ഒരുമ കൂട്ടായ്മ സൽമ മുനീർ തെരുവത്ത്, സിസ്റ്റർ ജയ ആന്റോ മംഗലത്ത്, യൂത്ത് ലീഗ് നേതാവ് ജബ്ബാർ ചിത്താരി, ഓൾ കേരള ഡിസ്ട്രിബ്യൂട്ടേഴ്‌സ് പ്രതിനിധി അബ്ദുൽ ഖയ്യൂം കാഞ്ഞങ്ങാട് ആശംസകൾ നേർന്നു.
ജനറൽ സെക്രട്ടറി നാസർ ചെർക്കളം സ്വാഗതവും കോഓഡിനേറ്റർ ശ്രീനാഥ് ശശി നന്ദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.